വടകര :(vatakara.truevisionnews.com)പ്രദർശിനി ജനശ്രീ സംഘത്തിൻറെ നേതൃത്വത്തിൽ 'നാട്ടറിവ് 'കൂട്ടായ്‌മ സംഘടിപ്പിച്ചു.പാരമ്പര്യ കർക്കിടക കഞ്ഞി, കർക്കിടക ചികിത്സ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകർന്നു നൽകുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് .
സി.ച്ച് പത്മാവതി അമ്മയുടെ നേതൃത്വത്തിൽ കർക്കിടക കഞ്ഞിപാരമ്പര്യ രീതിയിൽ ഉണ്ടാക്കുന്നതിൽ പരിശീലനം നൽകി.ചടങ്ങിൽ പ്രിയദർശിനി ജനശ്രീ സംഘം പ്രസിഡൻറ് ഡോ. കെ പി അമ്മുക്കുട്ടി അധ്യക്ഷതനായി . ജനശ്രീ വടകര ബ്ലോക്ക് ചെയർമാൻ കെ കെ മുരുകദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.


കെ.ശ്രീധരൻ നമ്പ്യാർ, പ്രസന്ന കെ.എം, സന്ധ്യ എസ്, രമ്യ പി, പ്രീത കെ, ആര്യശിവൻ. ദേവി സി.ച്ച്, ശാന്തകുമാരി ആർ സംഗീത പി.സി,രമ ശശി, ഷൈബു, ശാന്ത മഠത്തിൽ, കമലാക്ഷി കെ.പി, ശ്രീരേഖ, സവിത ചാത്തോത്ത്, രേഖ കേളോത്ത്, സജിത പി, ബീന, ജലപ്രഭ കേളോത്ത് എന്നിവർ പങ്കെടുത്തു
The 'Nature Knowledge' group was organized under the leadership of the Pradarshini Janashree Sangha