Jul 22, 2025 10:42 AM

അഴിയൂർ: (vatakara.truevisionnews.com) അസമിൽ ബിജെപി സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പാവപ്പെട്ടവരും ന്യൂനപക്ഷരും അടങ്ങിയ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന അസം സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

“ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക” എന്ന മുദ്രാവാക്യവുമായി അഞ്ചാം പീടിക ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ വലയം വെച്ച് പഞ്ചായത്ത് ഓഫീസിനു മുൻവശം അവസാനിപ്പിച്ചു. പ്രതിഷേധ സംഗമത്തിൽ അസമിൽ നടക്കുന്നത് വംശീയ ഉന്മൂലനത്തിൻ്റെ ഭാഗമാണെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ഒരുമിച്ച് നിലകൊള്ളേണ്ടതിന്റെ ആവശ്യകതയും മതേതര കക്ഷികൾ അതിന് തയ്യാറാവണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.

എസ്ഡിപിഐ വടകര നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി,സെക്രട്ടറി മനാഫ് എം എന്നിവർ സമാപനത്തിൽ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സബാദ് വിപി,ജോ സെക്രട്ടറിമാരായ സമ്രം എബി, സനൂജ് ബാബരി,കമ്മിറ്റി അംഗങ്ങളായ നസീർ കൂടാളി,സനീർ,റഹീസ് ബാബരി,സൈനുദ്ദീൻ എകെ എന്നിവർ നേതൃത്വം കൊടുത്തു.

Assam evictions SDPI protest in Azhiyur against caste hatred

Next TV

News Roundup






//Truevisionall