മേപ്പയ്യൂർ:(vatakara.truevisionnews.com)മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച് 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടന്നത് . സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ കുഞ്ഞോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി വട്ടക്കണ്ടി ബാബുരാജ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷനായി . മേലടി എ.ഇ.ഒ. പി.ഹസീസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി.സുജയ, ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ, പി.കെ.അബ്ദുറഹ്മാൻ, ജെ.എൻ.ഗിരീഷ്, പി.കൃഷ്ണകുമാർ, എം.കെ.കുഞ്ഞമ്മത്, എ.വിജിലേഷ് എന്നിവർ പ്രസംഗിച്ചു.
KPSTA hands over wheelchairs to Meppayur Palliative Care.