പുറങ്കര : (vatakara.truevisionnews.com)കർക്കിടകവാവ് ദിനമായ വ്യാഴാഴ്ച ബലിതർപ്പണത്തിന് പുറങ്കര ശ്രീകൃഷ്ണ ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കം നടത്തിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാന്റ്ബാങ്ക്സ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിക്ക് ചടങ്ങുകൾ തുടങ്ങും.
ശ്രേഷഠാചാര്യസഭയുടെ നേതൃത്വത്തിലാണ് കർമം നടക്കുക. തർപ്പണത്തിനുശേഷം കടലിൽ നിമജ്ജനം ചെയ്യുന്നവർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ലൈഫ്താർഡിന്റെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും സഹായമുണ്ടാകും. റെഡ്ക്രോസ് സൊസൈറ്റിയുടെ മെഡിക്കൽ വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും ലഭ്യമാണ്.കുളിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ബലിതർപ്പണത്തിനുശേഷം ക്ഷേത്രത്തിലേക്ക് സൗജന്യവാഹന സൗകര്യമുണ്ടാകും. സൗജന്യ പ്രഭാതഭക്ഷണം ക്ഷേത്രത്തിൽ ലഭിക്കും. വടകര അഞ്ചുവിളക്ക് ജംഗ്ഷനിൽനിന്ന് കാലത്തു മുതൽ വാഹന സൗകര്യം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കളത്തിൽ പീതാംബരൻ, ജനറൽ സെക്രട്ടറി പി.പി.പവിത്രൻ, ഖജാൻജി, ടി.കെ.സു രേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Elaborate preparations are in place for the Karkidakavavu sacrifice at the Purankara Sree Krishna Temple