വടകര:(vatakara.truevisionnews.com) വടകരയിൽ തെരുവ് നായ ശല്യം രൂക്ഷം .കാൽനടയാത്രക്കാരും വാഹനയാത്രക്കാരും തെരുവ് നായ്ക്കളെ ഭയന്ന് സഞ്ചരിക്കേണ്ട സ്ഥിതിയാണ് .ഇവയെ നിയന്ത്രിക്കാൻ നടപടികൾ ഉണ്ടായില്ല .തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാൻ വരുന്നത് കുട്ടികൾക്കും വിദ്യാർത്ഥിൾക്കും ഭീതിയിലാക്കുകയാണ് .കച്ചവടക്കാരും ഭയത്തോടെയാണ് നടക്കുന്നത്.
വടകര പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്,ആശുപത്രി പരിസരം ,ജനവാസ മേഖല എന്നിവിടങ്ങളിൽ ശല്യം നിയന്ത്രണാതീതമാണ് .കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 16 പേരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത് . വടകര നഗരസഭയുടെ പുതിയ ഓഫീസിൽ കെട്ടിടത്തിന്റെ മുറ്റത്തും ഇവയുടെ ശല്യം രൂക്ഷമാണ് . ഇതിന് പരിഹാരം കാണാൻ അധികാരികൾ ഒരു നടപടിയും എടുക്കുന്നില്ല എന്നതാണ് വാസ്തവം
Stray dog problem in Vadakara continues to escalate, authorities fail to find a solution