വടകര:(vatakara.truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ വടകര മണ്ഡലം സ്വാഗതസംഘം രൂപീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ല പ്രസിഡൻ്റമായ എ.വി അബ്‌ദുറഹ്മാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഡോ.കെഎം അബ്‌ദുല്ലത്തീഫ് നദ് വി അധ്യക്ഷനായി.
സലാം ഫൈസി മുക്കം, ഇ.ടി അബ്ദുൽ അസീസ് ദാരിമി, മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ,ഇ.പി അസീസ് ബാഖവി, ഫാഇസ്ഹൈതമി, സി.പി ശംസുദ്ദീൻ ഫൈസി, മുസ്തഫ അൽ ഹസനി, സുബുലുസലാം, ജംഷീർ ദാരിമി,ജാബിർ ബാഖവി, ടി. കെ അബ്‌ദുല്ലത്തീഫ് മൗലവി. വി.കെ നിസാർ മൗലവി,സി.പി ഹംസ ദാരിമി, സുഫൈദ് റഹ്മാനി സംസാരിച്ചു.


രക്ഷാധികാരികൾ സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ വില്യാപ്പള്ളി, ചെയർമാൻ ഡോ.കെ.എം അബ്‌ദുല്ലത്തീഫ്‌നദവി, വർ.ചെയർമാൻ മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ജനറൽ കൺവീനർ സി.പി ഹംസ ദാരിമി, വർ. കൺവീനർ അബ്ദുൽജബ്ബാർ മൗലവി,ട്രഷറർ ടി.കെ അബ്‌ദുല്ല, കോഡിനേറ്റർ ഇ.ടി അസീസ് ദാരിമി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വിവിധ സമിതികളുടെ ഭാരവാഹികളായി വരയാലിൽ മൊയ്‌തു ഹാജി, സയ്യിദ് റാജിസ് തങ്ങൾ, സുബുലു സലാം, ജംഷീർ ദാരിമി, അജ്‌മൽ ഹുദവി,റുബൈസ് കണ്ണൂക്കര, മുഹമ്മദ് റഹ്മാനി, സയ്യിദ് ശുഹൈബ് തങ്ങൾ, ഷക്കീർ അൻവരി,മുസ്തഫ അൽ ഹസനി, അബ്‌ദുല്ല കൈനാട്ടി, മാഹിർ വടകര എന്നിവരെ തെരഞ്ഞെടുത്തു.
Welcome group formed office bearers elected in preparation for Samastha's 100th anniversary