ഓർക്കാട്ടേരി:(vatakara.truevisionnews.com) വർഷങ്ങളായി ചളിയും കുണ്ടും നിറഞ്ഞുകിടന്ന ഓർക്കാട്ടേരിയിലെ പോതുകുറ്റി ഒടിക്കുനി താഴെ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി. വടകര എം.എൽ.എ. കെ.കെ. രമ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.എൽ.എ. ഫണ്ടും പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ. സ്വാഗതം ആശംസിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. ഗോപാലൻ, റിയാസ് കുനിയിൽ, എം.കെ. സൂപ്പി, എ.കെ. ബാബു, ടി.എൻ.കെ. ശശീന്ദ്രൻ മാസ്റ്റർ, ആർ.കെ. ഷിജിത്ത്, സി.കെ. അനൂപ്, ശങ്കരൻ കാളിയത്ത്, കൃഷ്ണൻ തകരനിരത്തിൽ, വി.ഒ.ക്കെ. ശശി, പവിത്രൻ ഒ.കെ., സലിം പി.എം. എന്നിവർ സംസാരിച്ചു. ബിനീഷ് പി.എം., മുസ്ല എം.ആർ., റാഷിദ് തില്ലേരി, ജാഫർ തിരുമ്പിൽ, സൗരവ് റാം, പ്രണവ് എന്നിവർ ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി.
Now a new road; Pothukutty Otikuni road dedicated to the nation