വടകര:(vatakara.truevisionnews.com) വടകര പുത്തൂർ വിഷ്‌ണു ക്ഷേത്രത്തിൽ തീപ്പിടുത്തം. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ചുറ്റമ്പലത്തിൻ്റെ ഒരു ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന യുവാക്കളാണ് ക്ഷേത്രത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരെയും വടകര ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. വടകരയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും അണച്ചു. ക്ഷേത്ര ചുറ്റമ്പലത്തിലെ കഴുക്കോലിൽ തീ പടർന്ന് ഓടുകൾ പൊട്ടിത്തെറിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Fire breaks out at Vadakara Puthur Vishnu Temple