വടകര: (vatakara.truevisionnews.com)ഉന്നത വിജയികൾക്ക് കുറിഞ്ഞാലിയോട് നവസംസ്ക്‌കാര പരിഷത്ത് ഗ്രന്ഥാലയത്തിന്റെ സ്നേഹാദരം. 2024-25 വർഷത്തിൽ പ്ലസ് ടു, എസ്എസ്എൽസി, യുഎസ്എസ്, എൽഎസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.
വിജയികൾക്കുള്ള ടി.കെ ചന്ദ്രൻ, തീർഥ പി.ടി.കെ എന്നിവരുടെ പേരിലുള്ള ഉപഹാരസമർപ്പണം വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം നാണു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ പി.പി ഉദ്ഘാടനം ചെയ്തു.


ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് ചന്ദ്രങ്ങിയിൽ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് സൗമ്യ കെ.എം, ബാലവേദി പ്രസിഡന്റ് ദിയ കെ.എസ് എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി അജിത് കുമാർ എം.കെ സ്വാഗതവും ഭരണസമിതി അംഗം പി.ടി.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു
Navasamskara Parishath Library honoured top achievers