---
title: "നടി ആക്രമിച്ച കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങൾ നടക്കുന്നു -മുല്ലപ്പള്ളി"
english_title: "Attempts are being made to clear up the case of attacking the actress - Mullappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/44772/attempts-are-being-made-to-clear-up-the-case-of-attacking-the-actress-mullappally"
published_at: "2022-05-24T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628d1952db7d6_mullappalli.jpg"
keywords: []
---

# നടി ആക്രമിച്ച കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങൾ നടക്കുന്നു -മുല്ലപ്പള്ളി

> **Lead Summary:** **വടകര: **ആഭ്യന്തരവകുപ്പ്‌ ഇതുപോലെ അരാജകത്വം സൃഷ്ടിച്ച ഒരുകാലം കേരളത്തിലുണ്ടായിട്ടില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊതുസമൂഹം ആശങ്കപ്പെട്ടതുപോലെ കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

## Article Content

**വടകര: **ആഭ്യന്തരവകുപ്പ്‌ ഇതുപോലെ അരാജകത്വം സൃഷ്ടിച്ച ഒരുകാലം കേരളത്തിലുണ്ടായിട്ടില്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊതുസമൂഹം ആശങ്കപ്പെട്ടതുപോലെ കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി.യെ ആഭ്യന്തരവകുപ്പ് പൊടുന്നനെ മാറ്റുന്നത്. 50 ലക്ഷംരൂപ ഈ കേസുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്ന് ആരോപിക്കപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് റിട്ടയർമെന്റിനുശേഷം ഇപ്പോഴും പോലീസിനെ നിയന്ത്രിക്കുന്നത്.

നടിയെ പീഡിപ്പിച്ച കേസിൽ തെളിവ് നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് അന്വഷണച്ചുമതലയുള്ള എ.ഡി.ജി.പി.ക്കും മറ്റുമെതിരേ ഇതേ അഭിഭാഷകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുന്നത്. തുടർന്നാണ് എ.ഡി.ജി.പി.യുടെ സ്ഥാനചലനമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/44772/attempts-are-being-made-to-clear-up-the-case-of-attacking-the-actress-mullappally)