കല്ലേരിയിൽ യുവാവിനെ മർദ്ദിച്ചതിന് ശേഷം കാർ കത്തിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കല്ലേരിയിൽ യുവാവിനെ മർദ്ദിച്ചതിന് ശേഷം കാർ കത്തിച്ച സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ
Jun 28, 2022 10:34 PM | By Vyshnavy Rajan

വടകര : വടകരയ്ക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതിന് ശേഷം കാർ കത്തിച്ച സംഭവത്തില്‍ മൂന്ന് പേർ കസ്റ്റഡിയിൽ. നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഇവരെയും മര്‍ദ്ദനമേറ്റ ബിജു കല്ലേരിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. കേസിലെ ദുരൂഹത നീക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. സ്വർണ്ണക്കടത്ത് കൊട്ടേഷനാണെന്ന സംശയത്തിലാണ് പൊലീസ്. ഇന്ന് പുലർച്ച ഒന്നരയോടെയായിരുന്നു സംഭവം. കല്ലേരി സ്വദേശി ബിജുവിന്റെ കാറാണ് ഒരു സംഘം കത്തിച്ചത്.

തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷമാണ് കാർ കത്തിച്ചത്, എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വ്യക്തിവൈരാഗ്യം ആണ് മര്‍ദ്ദനത്തിന് കാരണമെന്നും ബിജു പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല.

സ്വർണ്ണ കടത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ഇടപെടൽ കേസിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. സ്വർണ്ണ കടത്ത് കേസുകളിലെ പ്രധാനി ആയ, അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ അറിയാതെ ബിജു, സ്വർണക്കടത്ത് നടത്തുന്നുണ്ടെന്ന് അർജുൻ ആയങ്കി തുറന്നുപറയുന്ന ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടിയിട്ടുണ്ട്. അതേസമയം, സിപിഎം പ്രവർത്തകനാണ് ബിജു കല്ലേരി എന്ന വാദം പാർട്ടി നേതൃത്വം തള്ളുന്നു.

Car burns after beating youth to death in cemetery; Three people are in custody

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories