വടകര: വടകരയില്‍ ഡീസല്‍ വില ലിറ്ററിന് നൂറ് കടന്നു. ലിറ്ററിന് 100. 27 രൂപയാണ് ഈടാക്കുന്നത്. പൊട്രോളിനൊപ്പം ഡീസല്‍ വിലയും അനിയന്ത്രിമായി കുതിക്കുകയാണ്. അടിക്കടി ഉയരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയന്‍ സംഘടിപ്പിച്ച വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. ഡീസല്‍ വില ലിറ്ററിന് നൂറ് കടന്നത് ആഘോഷമാക്കി പ്രവര്‍ത്തകര്‍ ജെ ടി റോഡിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിക്കാനെത്തിയവര്‍ക്ക് മധുരം വിതരണം ചെയ്തു.


വില വര്‍ദ്ധനവിനെ ട്രോളി തൊഴിലാളികള്‍ സംഘടിപ്പിച്ച പരിപാടി സോഷ്യല്‍ മീഡിയില്‍ വൈറലായി പരിപാടിയില്‍ എസ് ടിയു ഭാരവാഹികളായ അനസ് കെ, റഹീം ഏ.വി, ഇസ്മായില്‍ ഇക്കാക്ക, തൊഴിലാളികളായ റിയാസ് പള്ളി താഴെ, ജമാല്‍ കൈനാട്ടി, സുബൈര്‍ മാങ്ങോട്ട് പാറ, അന്‍വര്‍ ചോട്ടാപ്പി, അന്‍വര്‍ അഴിത്തല, ഫൈസല്‍ ചോറോട്, ജുറൈദ് പുറംങ്കര എന്നിവര്‍ പങ്കാളികളായി.
പെട്രോളിനൊപ്പം ഡീസല്‍ വില ഇന്ന് സെഞ്ചറിയിലെത്തിയതോടെ ഓട്ടോ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ദുരതമനുഭവിക്കുന്ന വിഭാഗമായി മാറി. കോവിഡ് മഹാമാരിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുമേല്‍ നിത്യേനയെന്നോണം പുതിയ ദുരിതങ്ങള്‍ കെട്ടിവയ്ക്കാന്‍ മോഡി സര്‍ക്കാരിന് ഒട്ടും മടിയില്ല. ജനങ്ങളുടെ ദുരിതം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന മട്ടിലാണ് കേന്ദ്രത്തിന്റെ പെരുമാറ്റം.
രണ്ടാഴ്ചയോളമായി എല്ലാ ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുകയാണ് എണ്ണക്കമ്പനികള്‍. പെട്രോളിനൊപ്പം ഡീസലിനും പാചകവാതകത്തിനുമെല്ലാം വില ഉയര്‍ത്തുന്നു. നിത്യേന വര്‍ദ്ധിപ്പിക്കുന്ന പെട്രൊള്‍ ഡീസല്‍ വില വര്‍ദ്ധനവിന്റെ ദുരിതം പേറി പൊതു ജനങ്ങളുടെയും ഓട്ടോ തൊഴിലാളികളുടെയും നട്ടെല്ല് ഒടിയുകയാണ്. - എസ് ടി യു പ്രവര്‍ത്തകര്‍ ആരോപിച്ചു.
STU activists protest against diesel price hike hits social media