വടകര : കടത്തനാടന്‍ വോളിബോളിന് നവോന്മേഷം നല്‍കാന്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫ് നാളെ കുറ്റ്യാടിയിലെത്തും. വോളിബോളിനെ പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു സംഘടനകൂടി രൂപീകരിച്ചു. ഗ്രാമീണ വോളിബോള്‍ അസോസിയേഷന്‍ കേരളയ്ക്ക് എല്ലാ ജില്ലകളിലും കമ്മിറ്റികളുണ്ട്.


ആദ്യകാല കളിക്കാരുടെയും വോളിബോള്‍ സംഘാടകരുടെയും നേതൃത്വത്തിലാണ് സംഘടനയുടെ പിറവി. നാളെ രാവിലെ 11 മണിക്ക് കുറ്റ്യാടി ഗ്രീന്‍വാലി പാര്‍ക്കില്‍ അസോസിയേഷന്റെ ഉദ്ഘാടനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
അര്‍ജുന അവാര്‍ഡ് ജേതാക്കളായ വി.പി. കുട്ടിക്കൃഷ്ണന്‍ നമ്പ്യാരും ടോം ജോസഫുമാണ് സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. കായികവിനോദത്തിലൂടെ എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് മുദ്രാവാക്യം.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. മുഖ്യാതിഥിയാകും. കര്‍ണാടക വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നന്ദകുമാര്‍, ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
Inauguration of the Rural Volleyball Association