അഴിയൂർ : കഴിഞ്ഞ ദിവസം അഴിയൂർ ചുങ്കത്ത് വെച്ച് വിത്താര ബസ്സിലെ ജീവനക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത ബസ് തൊഴിലാളി യൂണിയൻ അഴിയൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനം പൂഴിത്തലയിൽ സമാപിച്ചു. വടകരയിലെയും തലശ്ശേരിയിലെയും നിരവധി ബസ് ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തു.
അകാരണമായി ബസ് ജീവനക്കാരെ മർദ്ദിക്കുന്ന നടപടി അവസാനിപ്പിക്കണം, കുറ്റക്കാർക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.
സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം; ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം
വടകര : ബസ് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം.
ഇന്നലെ വൈകിട്ട് ആറുമണിക്ക് വടകര തലശ്ശേരി റൂട്ടിൽ ഓടുന്ന വിത്താര എന്ന ബസ്സിലെ കണ്ടക്ടർ റഫ്നീഷിനെ അഴിയൂർ ചുങ്കം മാവേലി ബസ്റ്റോപ്പിൽ വെച്ച് ചിലർ ക്രൂരമായി മർദ്ദിച്ചത്.
സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം ആയിരുന്നു അക്രമണത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിലാണ് വടകര തലശ്ശേരി റൂട്ടിലെ ബസുകൾ. ഇന്ന് പൂഴിത്തല മുതൽ അഴിയൂർ ചുങ്കം വരെ റോഡ് ഉപരോധിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകാർ, തലശ്ശേരിയിലെ ബസ്സ് ജീവനക്കാർ എല്ലാവരും സമരത്തിന്റെ ഭാഗമായി ഉണ്ടാകും എന്നും തൊഴിലാളി നേതാക്കൾ പറഞ്ഞു.
വടകര സി ഐയുയി ഉടൻ കൂടിക്കാഴ്ച നടത്തി കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കുവാൻ ഇടപെടൽ നടത്തുമെന്നും അവർ പറഞ്ഞു.
കുറേക്കാലമായി പൂഴിത്തല മേഖലയിലും അഴിയൂർ ചുങ്കത്തും ബസ്സ് തൊഴിലാളികൾ ആക്രമികളുടെ ആക്രമത്തിന് ഇരയാകേണ്ടി വരുന്നുണ്ടെന്നും ഇതിനൊരുറുതി വരുത്തേണ്ടത് ഞങ്ങളുടെ ആവശ്യമാണെന്നും അവർ കൂട്ടിചേർത്തു.
The incident of assaulting the bus staff in Azhiyur; A protest was held