മണിയൂര്‍: കുറുന്തോടി അയ്യപ്പക്ഷേത്രത്തില്‍ ശബരിമലയിലെ നിയുക്ത മേല്‍ശാന്തിമാര്‍ക്ക് അയ്യപ്പസേവാസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് മേല്‍ശാന്തിമാരെ ആനയിച്ചു.
സ്വീകരണ യോഗത്തില്‍ സുരേഷ് കുറ്റിലാട്ട് സ്വാഗതം പറഞ്ഞു.
ക്ഷേത്ര കമ്മിറ്റി പ്രസിടണ്ട് പി.എം.കണാരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിരാമന്‍ നായര്‍ ,പി.എം.ചന്ദ്രശേഖരന്‍, പി.ബാലകൃഷ്ണന്‍, സജിത്ത് കുമാര്‍ പൊറ്റുമ്മല്‍, രാധാകൃഷ്ണന്‍ ഒതയോത്ത്, വി.ടി. ലെനിന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
എന്‍. രാജന്‍ നമ്പ്യാര്‍, ടി.സി.രാജീവന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.ശബരിമല മേല്‍ശാന്തി ശ്രീ.പരമേശ്വരന്‍ നമ്പൂതിരി ,മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരി ,ഗൗരി അന്തര്‍ജ്ജനം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
Reception for MEL SANTHIES at Kurunthodi Ayyappa Temple