---
title: "കാവ്യകേളിയിൽ പുതിയ താരമായി മയൂഖ മഹേഷ് "
english_title: " Mayukha Mahesh is a new star in Kavyakeli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82897/mayukha-mahesh-is-a-new-star-in-kavyakeli"
published_at: "2022-12-01T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388af7e6c996_7.jpg"
keywords: []
---

# കാവ്യകേളിയിൽ പുതിയ താരമായി മയൂഖ മഹേഷ് 

> **Lead Summary:** **വടകര:** കാവ്യകേളിയിൽ പുതിയ താരോദയമായി മയൂഖ മഹേഷ്. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കാവ്യകേളി മത്സരത്തിലാണ് നേട്ടം കൊയ്തത്.

## Article Content

**വടകര:** കാവ്യകേളിയിൽ പുതിയ താരോദയമായി മയൂഖ മഹേഷ്. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കാവ്യകേളി മത്സരത്തിലാണ് നേട്ടം കൊയ്തത്.

എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. ഇനി സംസ്ഥാന കലോത്സവത്തിലേക്കുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി. സംസ്കൃതം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മേപ്പയിൽ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർത്ഥിനിയാണ്.

നാലു വർഷത്തോളമായി കുട്ടോത്തെ പ്രമുഖ കലാ ആചാര്യനായ വാമനൻ നമ്പൂതിരിയുടെ കീഴിലാണ് കല അഭ്യസിക്കുന്നത്. നേരത്തെ വടകര ഉപജില്ല കലോത്സവത്തിൽ കാവ്യകേളിയിലും, കഥകളി സംഗീതത്തിലും മത്സരിച്ചു മികച്ച വിജയം നേടിയിട്ടുണ്ട്.

മഹേഷ് കൊളോറ- സബിത ദമ്പതികളുടെ ഏക മകളാണ്. മയൂഖ യുടെ വിജയത്തിൽ അഭിമാനിക്കുകയാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82897/mayukha-mahesh-is-a-new-star-in-kavyakeli)