വടകര: വടകര സാൻഡ് ബാങ്ക്സിനു സമീപം മൃതശരീരം കണ്ടെത്തി. ഇന്ന് ഉച്ചയോടെ മത്സ്യബന്ധത്തിന് പോയ നാട്ടിലെ തൊഴിലാളികളാണ് കടലിന്റെ നടുവിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് .


തലയുടെ ഭാഗം മൃതദേഹത്തിൽ ഇല്ല. മൃതദേഹം കണ്ട ഉടനെ കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും യുവാവാണ് എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
മൃതദേഹം വളരെ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരും പൊലീസിന്റെയും സംയുക്ത സഹായത്തോടെ കൂടിയാണ് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയത്. കണ്ടു നിന്നവരിലെല്ലാം ആശങ്ക ഉളവാക്കി.
unidentified dead body; The dead body of the youth was found in the Vadakara Sand Banks