Jan 18, 2023 11:52 AM

അഴിയൂർ: തെങ്ങിൻ തൈകൾ വെട്ടി മാറ്റിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കൃഷിയിടത്തിലെ 64 തെങ്ങിൻ തൈകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ ചോമ്പാല പോലീസാണ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കോറോത്ത് റോഡിലെ കുന്നത്ത് താഴെ മാത നിവാസിൽ പ്രകാശന്റ ഉടമസ്ഥതയിലുള്ള അഴിയൂർ ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് പിറക് വശത്തെ ഭൂമിയിലെ തെങ്ങിൻ തൈകളാണ് വ്യാപകമായി വെട്ടി നശിപ്പിച്ചത്.കുലച്ചതും കുലക്കാറായതുമായി അഞ്ച് വർഷം പ്രായമായ പുതിയ തരം കുള്ളൻ തെങ്ങിൻ തൈകളാണ് സ്ഥലത്തിന്റ വിവിധ ഭാഗങ്ങളിലായി വെട്ടി വീഴ്ത്തിയത്.

പുതിയ ഇനം കുള്ളൻ തെങ്ങുകളാണ് കട്ടിംഗ് യന്ത്രം ഉപയോഗിച്ച് മുറിച്ചിട്ടത്. ആർ.എം.പി.ഐ നേതാവ് മോനാച്ചി ഭാസ്കരന്റെ മരുമകനാണ് പ്രകാശൻ. രാഷ്ട്രീയ വൈരാഗ്യമാണ് കാരണം എന്ന് ഭാസ്കരൻ പറഞ്ഞു. കിഴക്കൻ മലയോര മേഖലകളിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിളകൾ നശിപ്പിക്കന്നത് നിത്യ സംഭവമാണ്. 

എന്നാൽ ഇത്തരം രീതി അഴിയൂർ മേഖലയിലും എത്തിയത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു.തിങ്കളാഴ്ച്ച രാവിലെയാണ് പറമ്പിലെ തെങ്ങിൻ തൈകൾ നശിപ്പിച്ച വിവരം അറിയുന്നത്.വീടിന് കുറച്ച് അകലെയായി മയ്യഴി പുഴയുടെ ഭാഗമായി വരുന്ന ഭാഗത്താണ് കൃഷിയിടം സ്ഥിതി ചെയ്യുന്നത്.

പ്രദേശത്ത് രാത്രികാലങ്ങളിൽ മദ്യപ സംഘങ്ങൾ തമ്പടിക്കുന്നതായി വിവരമുണ്ട്.പറമ്പിലെ തെങ്ങുകൾ വ്യാപകമായി നശിപ്പിച്ചത് ഹൃദയ ഭേദകമായ കാഴ്ച്ചയാണ്.

The police have started an investigation into the incident of cutting coconut saplings

Next TV

Top Stories