വടകര: ആർ.എം.പി.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായുള്ള ചുവരെഴുത്ത് മായിച്ചു. സമ്മേളന പ്രചാരണത്തിനായി മേപ്പയിൽ ഭാഗത്ത് എഴുതിയ ചുവരെഴുത്താണ് മായ്ച്ച നിലയിൽ കാണപ്പെട്ടത്.


ഇന്നലെ രാത്രിയോടെ ചുവരെഴുത്തിലെ അരിവാൾ ചുറ്റിക ഒഴികെ ബാക്കി ഭാഗങ്ങൾ മുഴുവൻ വെള്ളപൂശി മായ്ച്ചത്. ഒരു പ്രശ്നവുമില്ലാതെ പ്രദേശത്ത് ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആർ.എം.പി.ഐ നടുക്കു താഴെ ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഇരുളിന്റെ മറവിൽ ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഒറ്റപ്പെടുത്താൻ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
as cleared; All India Conference Mural Blank