അഴിയൂർ : വൃക്ഷ ശിഖിരം മുറിഞ്ഞുവീണു, നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപത്തെ ആൽ മരത്തിന്റെ വലിയ ശിഖരമാണ് ഇന്ന് വൈകുന്നേരം മുറിഞ്ഞ് വീണത്.
മരകൊമ്പിന് താഴെയുള്ള തട്ടുക്കട അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. 3 സ്ത്രീകൾ നടത്തുന്ന തട്ടുകടയിൽ സാധാരണ ഈ സമയങ്ങളിൽ നിരവധി ആളുകൾ ചായ കുടിക്കാൻ എത്താറുണ്ട്. തൊട്ടടുത്തുള്ള ലോട്ടറി സ്റ്റാളിലും ആളില്ലാത്തതിനാൻ വൻ ദുരന്തം ഒഴിവായി.
താഴെയുണ്ടായിരുന്നവർ കൊമ്പ് മുറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഓടിമാറുകയിരുന്നു. നിരവധി നാട്ടുകാരും , സ്കൂൾ ബസുകളും യാത്ര ചെയ്യുന്ന റോഡാണിത്. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നല്കിയിരുന്നു.
ഏറ്റവുമൊടുവിൽ ഒരു മാസം മുമ്പ് നാട്ടുകാർ ഒപ്പ് ശേഖരണവും നടത്തിയിരുന്നു. നാളെ രാവിലെ 10 മണിക്ക് നാട്ടുകാർ, ഓട്ടോ തൊഴിലാളികൾ, തുടങ്ങിയവർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫീസിലക്ക് പോവുമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിക്ഷേധം ശക്തമാക്കുമെന്നും നാട്ടുകാർ അറിയിച്ചു.
The top fell; The natives escaped headlong