അഴിയൂർ: ദേശാഭിമാനി പത്രം കത്തിച്ചു പ്രതിഷേധിച്ചു. അഴിയൂരിൽ വിദ്യാർത്ഥിനിയെ ലഹരിക്കടിമയാക്കി കാരിയാറാക്കി ഉപയോഗിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകരായ പ്രതികളെ ദേശാഭിമാനി സംരക്ഷിക്കുന്നു. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം നുണകൾ പടച്ചുവിടുകയാണെന്നാരോപിച്ച് ദേശാഭിമാനി പത്രം എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കത്തിച്ചു പ്രതിഷേധിച്ചു.


ഇരയാക്കപ്പെട്ട വിദ്യാർത്ഥിനി സംഭവം വിവരിച്ചു നൽകിയും പ്രതിയുടെ പേര് അടക്കം നൽകിയിട്ടും മൂന്നു മാസത്തിലേറെയായിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സിപിഎം പ്രവർത്തകരാണ് പ്രതികൾ എന്നറിഞ്ഞപ്പോൾ തുടക്കം മുതൽ തന്നെ ഇവരെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഭരണകൂടവും പാർട്ടിക്കാരും.
കഴിഞ്ഞ ദിവസത്തെ പത്രത്തിൽ ആരോപിക്കപ്പെടുന്ന പ്രതി നിരപരാധിയാണ് എന്ന തരത്തിൽ ദേശാഭിമാനിയിൽ ലേഖനം വന്നിരുന്നു.ഈ പത്രമാണ് നിയമസഭയിൽ ഉയർത്തിക്കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിരപരാധിയാണ് എന്ന തരത്തിൽ സംസാരിച്ചത്. കഴിഞ്ഞദിവസം ദേശാഭിമാനിയിൽ 'അഴിയൂരിലെ മയക്കുമരുന്ന് മാഫിയ സംഘത്തിന് പിന്നിൽ എസ്ഡിപിഐക്കാരും' എന്ന തരത്തിൽ വാർത്ത വന്നിരുന്നു.
ഇതിനെതിരെയാണ് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കം ടൗണിൽ ദേശാഭിമാനി പത്രം കത്തിച്ചു പ്രതിഷേധിച്ചത്. പ്രതിഷേധത്തിൽ സൈനുദ്ദീൻ അഴിയൂർ, യാസർ പൂഴിത്തല,സാഹിർ പി,ശാക്കിർ അഴിയൂർ,സലിം പി, നസീർ കൂടാളി, സനൂജ് ടി പി, ശംസുദ്ധീൻ പുതിയപുരയിൽ നേതൃത്വം നൽകി.
SDPI protest