വടകര: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയിൽ വടകര മണ്ഡലത്തിന് പരിഗണന. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് നിലവിൽ വന്നതോടെയാണ് വടകരക്ക് പരിഗണന ലഭിച്ചത്. നേരത്തെ ജില്ലാ ട്രഷറർ ആയിരുന്ന മുൻ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല സംസ്ഥാന സെക്രട്ടറിയായും, നിലവിൽ വടകര നിയോജക മണ്ഡലം പ്രസിഡണ്ടും, ചരിത്രകാരൻ, ഗ്രന്ഥകാരൻ, സർവ്വോപരി വടകരയിലെ മുസ്ലിം ലീഗ് പ്രവർത്തകർ ആവേശപൂർവ്വം ചരിത്രപുരുഷൻ എന്ന് വിളിക്കുന്ന എം.സി വടകര സെക്രട്ടറിയേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു വൈകിട്ട് നാലുമണിയോടെ കോഴിക്കോട് ചേർന്ന് സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ട്, അഡ്വ പി എം എ സലാം ജനറൽ സെക്രട്ടറി, മുൻ മന്ത്രിയും ദീർഘകാലം കാസർകോട് എംഎൽഎയുമായ സി ടി അഹമ്മദലി ട്രഷറർ, 24 ഭാരവാഹി പട്ടികയിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ആറു പേരാണുള്ളത്. ഇതിൽ ഉമ്മർ പാണ്ടികശാലയും, പാറക്കൽ അബ്ദുല്ലയും, യുസി രാമനും പുതുമുഖങ്ങളാണ്.
Vadakara Constituency under consideration in Muslim League State Committee