വടകര: (vatakara.truevisionnews.com) വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു .മഴ പെയ്‌തതോടെ വടകര നഗരത്തിലും കരിമ്പന തോട്ടിലും വെള്ളം ഉയർന്നു . കരിമ്പന തോട്ടിൽ താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച വെള്ളം ഒഴുക്കി വിടുന്നുണ്ട് .ദേശിയ പാതക്ക് കുറുകെ സ്ഥാപിച്ച പൈപ്പിന് സമീപത്തെ മണ്ണടക്കമാണ് ഇടിയുന്നത്. പയ്യോളി ഭാഗത്തു പോവുന്ന റോഡിന്റെ പാലം കോൺക്രീറ്റ് ചെയ്തിട്ടുണ്ട് .
മറുഭാഗത്തെ റോഡിൽ മണ്ണിടുകയും പൊളിച്ച റോഡിന്റെ അവശിഷ്ട്ടങ്ങൾ ഇട്ടും ഗതാഗത യോഗ്യമാക്കി. റോഡുകൾക്ക് ഇരുവശവും എല്ലാഭാഗത്തും കൈവരികളുമില്ല .ഭാരം കൂടിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് ഇടിയുന്നുണ്ട്. പ്രദേശവാസികൾ ഈ വഴിയിലൂടെ വേണം കാൽനടക്ക് ആശ്രയിക്കാൻ .റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട് .തെരുവുവിളക്കുകളും സൂചന ബോർഡുകളും ഇല്ലാത്തത് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .
Road collapses, posing a threat to pedestrians and vehicles