വടകര: വടകര നഗരസഭയിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ അതിദരിദ്രരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 202 കുടുംബങ്ങളിൽ ഭക്ഷണ കിറ്റ് ആവശ്യപ്പെട്ട 64 കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണമാണ് നടത്തിയത്. വടകര നഗരസഭയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവ്വഹിച്ചു.


നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ.പി പ്രജിത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൻ സിന്ധു പ്രേമൻ , വാർഡ് കൗൺസിലർമാരായ ടി.കെ. പ്രഭാകരൻ, വി.കെ അസീസ് മാസ്റ്റർ, പി സജീവ് കുമാർ, കെ.കെ വനജ, പ്രതീശൻ സി.വി , സി കെ കരീം, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മാരായ മീര.വി , റീന വി.കെ സംസാരിച്ചു. സംസ്ഥാന സർക്കാറിന്റെ അതി ദരിദ്രർക്കുള്ള പദ്ധതി പ്രകാരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓരോ മാസവും അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുക.
ഈ പദ്ധതിയുടെ ആദ്യ ഘട്ടമായ 'അവകാശം അതിവേഗം' എന്ന ക്യാമ്പയിന്റെ ഭാഗമായി വോട്ടർ കാർഡ് ആവശ്യപ്പെട്ട നാല് പേർക്കും, ആധാർ കാർഡ് ആവശ്യപ്പെട്ട നാല് പേർക്കും, റേഷൻ കാർഡ് ആവശ്യപ്പെട്ട രണ്ട് പേർക്കും, തൊഴിൽ കാർഡ് ആവശ്യപ്പെട്ട 97 പേർക്കും, കുടുംബശ്രീ അയൽക്കൂട്ട അംഗത്വം ആവശ്യപ്പെട്ട ഏഴ് പേർക്കും നൽകുകയുണ്ടായി.
നഗരസഭ ജീവനക്കാരും അക്ഷയ കേന്ദ്രം പ്രവർത്തകരും അതിദരിദ്രരുടെ വീടുകൾ നേരിട്ട് സന്ദർശിച്ച് ഇതിനോടകം രേഖകൾ ലഭ്യമാക്കി നൽകിയിട്ടുമുണ്ട്. വടകര നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് സ്വാഗതം പറഞ്ഞു. നഗരസഭ ദാരിദ്ര്യ നിർമ്മാർജ്ജന വിഭാഗം പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ.യു. നന്ദിയും പറഞ്ഞു.
Food kits were distributed