അഴിയൂർ: മുകൾ നിലയിലുറങ്ങുന്ന കുടുംബത്തെ ഉണർത്താതെ വിദഗ്ധമായ കവർച്ച നടത്തി. അഴിയൂരിലെ വീട്ടിൽ നിന്ന് കള്ളൻ കവർന്നത് 20 പവന്റെ ആഭരണവും 2 ലക്ഷം രൂപയും. അഴിയൂർ ചുങ്കത്തെ ഹോമിയോ ഡോക്ടർ ആയ പ്രഭുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
ഇരുനില വീടിന്റെ താഴത്തെ നിലയിലെ പൂജാമുറിയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കള്ളൻ കവർന്നത്. വീടിന്റെ മുകളിൽനിലയിൽ ഉറങ്ങുകയായിരുന്ന ഡോക്ടറും കുടുംബവും മോഷണ വിവരം അറിഞ്ഞത് രാവിലെയാണ്.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. ചോമ്പാല പോലീസും, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
20 pawan jewelery and 2 lakh rupees were stolen