മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ റോഡ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത ഏഴാം വാർഡിലെ പുതിയ പറമ്പത്ത് - എടപ്പറമ്പിൽ പാലിൽ റോഡാണ് മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.


വാർഡ് മെമ്പർ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ, കുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Maniyur gram panchayat inaugurated the road in 7th ward