വള്ളിക്കാട്: കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാലിൽ വള്ളിക്കാട് ഭാഗത്തെല്ലാം ഇന്ന് രാവിലെ വെള്ളമെത്തി.കഴിഞ്ഞ മാസം 23 ന് കനാൽ തുറന്നിരുന്നു. അന്ന് ഉച്ചക്ക് ശേഷം കുരിക്കിലാട് മാച്ചാരി മീത്തൽ വൻ ചോർച്ചയെ തുടർന്ന് അടച്ചു പൂട്ടുകയായിരുന്നു. കനാലിന്നും സ്വകാര്യ വ്യക്തിക്കും വൻ നാശനഷ്ടവുമുണ്ടായി.


ഇറിഗേഷൻ വകുപ്പും ചോറോട് ഗ്രാമപഞ്ചായത്തും സമയോചിതമായി ഇടപെട്ടുകൊണ്ട് സമയബന്ധിതമായി കനാൽ റിപ്പയർ പൂർത്തീകരിച്ചു.രണ്ട് ദിവസമായി തുറന്നിട്ട് .മാലിന്യങ്ങളും തടസ്ഥങ്ങളും നീക്കി കൊണ്ടു വളരെ സ്പീഡ് കുറച്ചു മായിരുന്നു വെള്ളം തുറന്നു വിടുന്നത്. ചിലയിടങ്ങളിൽ ജനങ്ങൾ തന്നെ ഡിസ്ട്രിബ്യൂട്രികൾ തുറന്നു വിടുന്നത് മെയിൻ കനാലിലെ വെള്ളമൊഴുക്കിനെ ബാധിക്കുകയാണ്.
ചോറോട് ഗ്രാമപഞ്ചായത്തിലെ മാച്ചാരി മീത്തൽ, മലോൽമുക്ക്, പുത്തൻപുരയ്ക്ക്, മാങ്ങോട്ട് പാറ, മണിയാറത്ത് ഭാഗം, വൈക്കിലശ്ശേരി തെരു, വള്ളിക്കാട് എന്നിവിടങ്ങളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, കനാൽ വിഭാഗം ഓവർസിയർ ജീച്ചചന്ദ്രൻ ,വിനോദ് കുമാർ, എന്നിവർ സന്ദർശിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.നാട്ടിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴാണ് കനാലിൽ വെള്ളമെത്തുന്നത്.നിരവധി കുടിവെള്ള പദ്ധതികൾ ആഴ്ച്ചയിൽ രണ്ടു ദിവസമെല്ലാമാണ് വെള്ളം നൽകുന്നത്.
പദ്ധതി കിണറുകൾ വെള്ളം കുറഞ്ഞതിനാലാണ്. ഒരാഴ്ച കാലം കനാലിൽ വെള്ളം ഉണ്ടായാൽ എല്ലാ കിണറുകളിലും ആവശ്യമായ വെള്ളം ലഭിക്കും. കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്നും .കനാൽ തീരങ്ങൾ കാട് പിടിക്കാതെ സൂക്ഷിക്കുന്നതിന്നും ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും പ്രസിഡണ്ടും ഇറിഗേഷൻ അധികൃതരും അഭ്യർത്ഥിച്ചു.
The Azhiyoor branch canal cleared the blockages and reached Vallikad