വടകര: (vatakaranews.in)ചെമ്മരത്തൂരിൽ നിന്ന് ചൈനയിലേക്ക് ഒരു താരം.ലോക സർവകലാശാല ഗെയിംസിലേക്ക് വടകരക്കാരി വീണയും എത്തും. ചൈനയിലെ ചെങ്ങ്ഡുവിൽ 29 മുതൽ ആഗസ്ത് അഞ്ചുവരെ നടക്കുന്ന ലോക സർവകലാശാല ഗെയിംസിലാണ് വീണ പങ്കെടുക്കുന്നത്.


ചൈനയിൽ പങ്കെടുക്കുന്ന ഇന്ത്യൻ വോളിബോൾ ടീമിൽ ഇടംനേടി വടകര ചെമ്മരത്തൂർ സ്വദേശി കെ വീണ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കായികാധ്യാപകൻ ടി പി ശ്രീജിത്തിന്റെ കീഴിൽ വോളിബോൾ പരിശീലനം ആരംഭിക്കുന്നത്. ഹൈസ്കൂൾ തലത്തിൽ മേമുണ്ടയെ പ്രതിനിധാനം ചെയ്‌ത് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു.
പിന്നീട് കേരള സ്പോർട്സ് കൗൺസിൽ പരിശീലകരായ പി എ തോമസിന്റെയും അനിൽകുമാർ വിശ്വംഭരന്റെയും കീഴിൽ പരിശീലനം നേടി. കുന്നുമ്മൽ വോളിബോൾ അക്കാദമി, അസംപ്‌ഷൻ കോളേജ് ചങ്ങനാശേരി എന്നീ ടീമുകളിലൂടെ വോളിബോളിൽ ശ്രദ്ധേയയായി. ചെമ്മരത്തൂരിലെ പരേതനായ ചീളിൽ കുമാരന്റെയും രമണിയുടെയും മകളാണ്.
#Veena, a native of #Vatakara, has #qualified for the #WorldUniversityGames