---
title: "വടകരയില്‍ നാളെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്  സ്വീകരണവും  ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണവും "
english_title: " Reception for Minister Ahmed Kovil and Remembrance of Ibrahim Sulaiman Seth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17366/reception-for-minister-ahmed-kovil-and-remembrance-of-ibrahim-sulaiman-seth"
published_at: "2021-12-22T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c32253f2e0f_settu devar kovil .jpg"
keywords: []
---

# വടകരയില്‍ നാളെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്  സ്വീകരണവും  ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണവും 

> **Lead Summary:** **വടകര: ** ഐഎന്‍എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 100 ാം ജന്മദിനം വടകരയിലെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ വിപുലമായി ആചരിക്കുന്നു. ഐഎന്‍എല്‍ വടകര മുന്‍സിപ്പില്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര കോട്ടപറമ്പില്‍ നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണ ചടങ്ങില്‍ ഐഎന്‍എല്‍ ദേശീയ - സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

## Article Content

**വടകര: ** ഐഎന്‍എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ 100 ാം ജന്മദിനം വടകരയിലെ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ വിപുലമായി ആചരിക്കുന്നു. ഐഎന്‍എല്‍ വടകര മുന്‍സിപ്പില്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടകര കോട്ടപറമ്പില്‍ നടക്കുന്ന സുലൈമാന്‍ സേട്ട് അനുസ്മരണ ചടങ്ങില്‍ ഐഎന്‍എല്‍ ദേശീയ - സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

**

പ്രസ്തുത ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് സ്വീകരണവും നല്‍കും. ഐഎന്‍ എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍, സംസ്ഥാന പ്രസിഡന്റ് പ്രൊഫ എപി അബ്ദുല്‍ വഹാബ് , സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ , സിപിഎം നേതാവ് പി കെ ദിവാകരന്‍ മാസറ്റര്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍ എല്‍ യു സംസ്ഥാന പ്രതിനിധി സമ്മേളനം **

വടകരയില്‍ നടക്കുന്ന എന്‍ എല്‍ യു സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഐഎന്‍ എല്‍ അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ പങ്കെടുക്കും.

** ഓഫീസ് ഉദ്ഘാടനം **

അഴിയൂര്‍: അഴിയൂര്‍ സേട്ടു സാഹിബ് ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം നാളെ മൂന്ന് മണിക്ക് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17366/reception-for-minister-ahmed-kovil-and-remembrance-of-ibrahim-sulaiman-seth)