#Sargaalaya | അത്ഭുതം തന്നെ; കലാ–കരകൗശല കാഴ്ചകളുടെ വിസ്മയച്ചെപ്പു തുറന്ന് സർഗാലയ കലാ–ശിൽപകലാ ഗ്രാമം

#Sargaalaya | അത്ഭുതം തന്നെ; കലാ–കരകൗശല കാഴ്ചകളുടെ വിസ്മയച്ചെപ്പു തുറന്ന് സർഗാലയ കലാ–ശിൽപകലാ ഗ്രാമം
Jan 3, 2024 09:25 PM | By MITHRA K P

ഇരിങ്ങൽ: (vatakaranews.in) ക്രാഫ്റ്റ് വില്ലേജിൽ അന്താരാഷ്ട്ര കലാ-കര കൗശല മേളയിൽ എത്തുന്നവരെ സ്വീകരിക്കാൻ ഒമ്പതര അടി ഉയരമുള്ള ഭീമൻ ഗജവീരൻ. മുന്ന് വർഷം കൊണ്ടാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി സുരേഷ് ഈ ഗജവീര ശില്പത്തിന്റെ പണി തീർത്തത്.

മൈസൂരിൽനിന്ന് എത്തിച്ച ഏഴ് ടൺ വാഗമരം ഉപയോഗിച്ചാണ് ഇതിൻ്റെ നിർമാണം. ആനക്കൊമ്പ് മഹാഗണി മരം കൊണ്ടും. ഒമ്പതര അടി ഉയരത്തിൽ ഇന്ത്യയിൽ ആദ്യമായാണ് ആനയെ പണി തീർത്തതെന്നാണ് 46 വർഷമായി ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന സുരേഷ് പറഞ്ഞു. 85 ലക്ഷം രൂപയാണ് ഇതിന്റെ മതിപ്പ് വില.

മുഗൾ ശിൽപകലാ ചാതുര്യത്തിന്റെ അസാമാന്യ കരവിരുത് സ്വായത്തമാക്കിയ മത് ലുബും കുടുംബവും സർഗാലയ മേളയിൽ മുഗൾ ശിൽപകലാ ചാതുര്യത്തിന്റെ അസാമാന്യ കരവിരുത് സ്വായത്തമാക്കിയ മത് ലുബും കുടുംബവും ഇത്തവണ സർഗാലയയിൽ എത്തിയത് ഒട്ടകത്തിൻ്റെ അസ്ഥിയിൽ കൊത്തിയെടുത്ത ഘടികാരവുമായി.

ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ - കരകൗശലമേളയിലെ സ്ഥിരം സന്ദർശകർക്ക് ഏറെ സുപരിചിതമാണ് ഡൽഹി സ്വദേശിയായ മുഹമ്മദ് മത് ലൂബിനെയും കുടുംബത്തെയും. നാലു പതിറ്റാണ്ടായി ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ മത് ലൂബിന് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് സർക്കാറുകളുടെ പുരസ്കാരങ്ങൾ 2023ൽ മാത്രം ലഭിച്ചിട്ടുണ്ട്.

മരത്തിൽ കൊത്തിയെടുത്ത പേരിൻ്റെ ആദ്യക്ഷരം ഇംഗ്ലീഷിൽ കുറിച്ചുവെച്ച 50 രൂപ മുതലുള്ള കീ ചെയിനും ഗിറ്റാറും മുതൽ കോസ്റ്റർ ഗെയിം, ഹെയർ ക്ലിപ്പ്, പേനകൾ, ആഭരണപ്പെട്ടി, ആഡംബര വിളക്ക് തുടങ്ങി സന്ദർശകർക്ക് ആകർഷണീയമായ രീതിയിലുള്ള വിവിധ മരങ്ങളിൽ തീർത്ത ഉൽപന്നങ്ങളാണ് സ്റ്റാളിലുള്ളത്.

ഒമ്പത് വിദേശരാജ്യങ്ങളിൽ പ്രദർശനവും വിൽപനയും നടത്തിയ ഇദ്ദേഹം രണ്ട് അന്തർ ദേശീയ അംഗീകാരങ്ങൾ, കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ രണ്ടും, ഡൽഹി സർക്കാറിൻ്റെ ആറും വീതം പുരസ്കാരങ്ങളുമടക്കം ഒട്ടേറെ ബഹുമതികളാണ് ഇക്കാലത്തിനിടയിൽ മത് ലൂബ് കരസ്ഥമാക്കിയത്.

ഇന്ത്യയിലെ പോർച്ചുഗൽ അംബാസഡറായ കാർലോസ് പെരേ രിയ മാർക്കോസിൽനിന്ന് മികവിൻ്റെ അംഗീകാരമായി അനുമോദനപത്രവും ഏറ്റുവാങ്ങിയ മത് ലൂബ് കേന്ദ്രസർക്കാറിൻ്റെ പരമോന്നത പദവിയെന്ന കടമ്പ മാത്രമാണ് ഇനി മുന്നിലുള്ളത്. ഇങ്ങനെ കരവിരുതിൽ വിരിയുന്ന ഒട്ടേറെ ആശയങ്ങൾ സർഗാലയ വേദിയിൽ ഒരുങ്ങിയിട്ടുണ്ട്.

മരത്തിലും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളും എല്ലാം ഇന്ന് സർഗാലയ വേദിയിൽ കാഴചക്കാരുടെ മനം നിറയ്ക്കുന്നവയാണ്. ജനബാഹുല്യംകൊണ്ട് മുന്നിട്ട് നിൽക്കുമ്പോഴും അപസ്വരങ്ങളൊന്നുമില്ലാതെയുള്ള മേളയുടെ നടത്തിപ്പ് മാതൃകാപരം തന്നെ.

ദേശീയപാതാവികസനം പൂർത്തിയായി ആറുവരിപ്പാത യാഥാർഥ്യമാകുന്നതോടെ വരുംവർഷങ്ങളിൽ മേള കൂടുതൽ വിപുലമാകുമെന്നുറപ്പ്. അതിനപ്പുറം ഇവിടേക്കെത്തുന്ന കലാകാരന്മാരുടെ സൃഷ്ടികളും വർദ്ധിക്കുമെന്നുറപ്പ്.

#wonder #Iringal #Sargaalaya #Arts #Crafts #Village #Unveils #Marvel #Art

Next TV

Related Stories
#Sargaalaya | സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള സമാപിച്ചു

Jan 8, 2024 09:39 PM

#Sargaalaya | സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള സമാപിച്ചു

ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ ആദരണീയരായ...

Read More >>
#sargaalaya | തിരശ്ശീല വീഴും; അന്താരാഷ്ട്ര കലാ കര കൗശല മേള ഇന്ന് സമാപിക്കും

Jan 8, 2024 10:57 AM

#sargaalaya | തിരശ്ശീല വീഴും; അന്താരാഷ്ട്ര കലാ കര കൗശല മേള ഇന്ന് സമാപിക്കും

കോഴിക്കോട് നോർത്ത് സോൺ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതു രാമൻ ഐ പി എസ്...

Read More >>
#sargaalaya | വൻതിരക്ക്; കരവിരുതിലെ വൈവിധ്യ ലോകം അടുത്തറിയാൻ ആളുകളേറെ

Jan 5, 2024 10:27 PM

#sargaalaya | വൻതിരക്ക്; കരവിരുതിലെ വൈവിധ്യ ലോകം അടുത്തറിയാൻ ആളുകളേറെ

ലോകത്തിന്റെ നാനാകോണിലെയും കലയും കരവിരുതും ലോകസംസ്ക്കാരങ്ങളും...

Read More >>
Top Stories