ഇരിങ്ങൽ: (vatakaranews.in) വായിച്ചു കഴിഞ്ഞാൽ വിലകിട്ടുന്നില്ലെന്ന് നമ്മൾ പറയുന്ന പത്രത്തിന് ശ്രീലങ്കയിൽ കിലോവിന് 64 രൂപയാണ്. വെറുതെയല്ല ഇത്രയും വിലവന്നത്.
ശ്രീലങ്കൻ കരവിരുതിൽ മെനഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ എത്തിയത്. ശ്രീലങ്കൻ സ്റ്റാളുകളിലെത്തിയാൽ പത്രക്കടലാസിൽ തീർത്ത ഉത്പന്നങ്ങളുടെ വിപുലമായ നിരകാണം.
പെൻസിൽ, പേന, ഫ്രൂട്ട്സ് ട്രേ, ടേബിൾ മാറ്റ്, ലൈറ്റ് ഷൈഡ്, ഫോട്ടോ സ്റ്റാൻഡ്, വെയ്സ്റ്റ് ട്രേ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയെല്ലാം കടലാസിൽ ഒരുക്കിയിട്ടുണ്ട്.
ഒരു മാസം ഇത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ എട്ട് ടൺ ന്യൂസ് പേപ്പർ ഉപയോഗിക്കാറുണ്ട്. ശ്രീലങ്കയിൽ നിന്നുള്ള ഒമ്പതംഗ സംഘത്തിലെ മിക്കവരും എം.ബി.എ.ക്കാരാണ്. 1200 പേർ ജോലി ചെയ്യുന്ന കമ്പനി നടത്തുന്നവരാണ് ഇവർ.
തുണി, നൂൽ, മരം എന്നിവ ഉപയോഗിച്ചുള്ള കമ്മലും ലോക്കറ്റും ചിരട്ട എന്നിവ ഉപയോഗിച്ച് ശ്രീലങ്കയിൽനിന്നുള്ള അലങ്കാര ഉത്പന്നങ്ങൾ എത്തിയിട്ടുണ്ട്.
#Sargaalaya #International #Crafts #Fair #SriLankan #team #made #surprise #appearance #newspaper