#Sargaalaya | സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള സമാപിച്ചു

#Sargaalaya | സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേള സമാപിച്ചു
Jan 8, 2024 09:39 PM | By MITHRA K P

ഇരിങ്ങൽ: (vatakaranews.in) സർഗാലയ അന്താരാഷ്ട്ര കലാ കര കൗശല മേളയുടെ സമാപനം ഇന്ന് വൈകീട്ട് 6.00 ന് നടന്നു. കോഴിക്കോട് നോർത്ത് സോൺ ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതു രാമൻ ഐ പി എസ് മുഖ്യാതിഥിയായി.

പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ, വി. കെ. അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ, സർഗാലയ ജനറൽ മാനേജർ, രാജേഷ്. ടി. കെ സ്വാഗതം അറിയിച്ചു. ചടങ്ങിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ ആദരണീയരായ വ്യക്തികൾക്കുള്ള സർഗാലയ സി.ഇ.ഒ, പി. പി ഭാസ്കരൻ ഉപഹാരം സമർപ്പിച്ചു.

മേളയിൽ പങ്കെടുത്തവരിൽ കര കൗശല മേഖലയിലെ പരമോന്നത ബഹുമതിയായ ശില്പഗുരു പുരസ്ക്കാരം കരസ്ഥമാക്കിയവർക്കും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. മേളയുടെ മികച്ച മീഡിയ കവറേജിനുള്ള മാധ്യമ പുരസ്ക്കാരങ്ങൾ പ്രസ്തുത ചടങ്ങിൽ നൽകി.

കോഴിക്കോട് പി ആർ ഡി റീജ്യണൽ ഡയറക്ടർ, കെ. ടി ശേഖറിന്റെ നേതൃത്വത്തിലുളള നാലംഗ സമിതിയാണ് പുരസ്ക്കാരങ്ങൾ നിർണ്ണയിച്ചത്. മാതൃഭൂമിയുടെ മനോജ് നമ്പ്യാർ സി. എം (അച്ചടി മാധ്യമം), 24 ന്യൂസ് ചാനലിന്റെ ദീപക് ധർമ്മടം (ദൃശ്യ മാധ്യമം), സ്പോട്ട്കേരള ന്യൂസിന്റെ ജലീൽ യു. പി(ഓൺലൈൻ മാധ്യമം) എന്നിവർ അവരുടേതായ മേഖലകളിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിനർഹരായി.

സുപ്രഭാതം (അച്ചടി മാധ്യമം), ന്യൂസ് 18 (ദൃശ്യ മാധ്യമം) എന്നീ മാധ്യമങ്ങൾക്ക് സമഗ്ര കവറേജിനുള്ള പ്രത്യേക പുരസ്കാരവും സമ്മാനിച്ചു. സുപ്രഭാതം പ്രതിനിധി ടി. ഖാലിദ്, ന്യൂസ് 18 പ്രതിനിധി സുശാന്ത് വടകര എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങി. മേളയുടെ പ്രചരണത്തിന് പിന്തുണയേകിയതിനുള്ള പ്രത്യേക പുരസ്കാരം വിനോദ് സവിധത്തിന് നൽകി.

കോഴിക്കോട് ഇന്റർനാഷണൽ എയർപ്പോർട്ട് ഡയറക്ടർ, ശേഷാദ്രിവാസം സുരേഷ്, 122 ഇൻഫൻറ്ററി ബറ്റാലിയൻ ടി. എ മദ്രാസ് യൂണിറ്റ് -കോഴിക്കോട് കേണൽ, കമാൻഡിങ് ഓഫീസർ ഡി. നവീൻ ബെൻജിത്ത്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, വിനീഷ് വിദ്യാധരൻ, സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ഡോ. ബി. ഷാജി, മലബാർ ടൂറിസം കൌൺസിൽ ജനറൽ സെക്രട്ടറി,

ക്രാഫ്റ്റ്‌സ് വില്ലേജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, പി.പി ഭാസ്‌കരൻ, എൻ. ടി. അബ്ദുറഹിമാൻ, സബീഷ് കുന്നങ്ങോത്ത്, അഡ്വ. എസ്. സുനിൽ മോഹനൻ, സദക്കത്തുള്ള, എ. കെ. ബൈജു, പി. ടി. രാഘവൻ, എ. വി. ബാലകൃഷ്ണൻ, കെ. കെ. കണ്ണൻ, യു. ടി. കരീം ‍ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സർഗാലയ ഹോസ്പിറ്റാലിറ്റി മാനേജർ, എം. ടി. സുരേഷ് ബാബു ചടങ്ങിൽ നന്ദി അറിയിച്ചു.

#Sargaalaya #International #Art #Craft #Fair #concluded

Next TV

Related Stories
Top Stories