#complaint | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമനം - പരാതി നൽകി എൽ ഡി എഫ്

#complaint | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമനം - പരാതി നൽകി എൽ ഡി എഫ്
Jan 12, 2024 04:43 PM | By MITHRA K P

ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 ൽ ഉപ്പെടുത്തിയ വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് നടപടി ക്രമങ്ങൾ പാലിക്കാതെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കത്തിനെതിരെ എൽ ഡി എഫ് അംഗങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും, വനിതാ ശിശു വികസന വകുപ്പ് മന്ത്രിക്കും പരാതി സമർപ്പിച്ചു.

വാർഷിക പദ്ധതി രൂപികരണ മാർഗ്ഗരേഖയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വനിതാ വികസന പ്രവർത്തനങ്ങളും, ജാഗ്രതാ സമിതികൾ, ജി ആർ സികൾ പോലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും, ഫെസിലിറ്റ് ചെയ്യുന്നതിനും നിശ്ചിത യോഗ്യതയുള്ള വനിതകളെ നിയോഗിക്കുന്നതിന് പദ്ധതി രൂപീകരിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് സമർപിച്ച പ്രൊജക്ട് കഴിഞ്ഞ മാർച്ച് മാസത്തിൽ അംഗികാരം ലഭിച്ചതാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ വരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിൽ നിന്ന് നിയമനം നടത്തണ മെന്നതാണ് സർക്കാർ നിർദ്ദേശം.

10 മാസം പിന്നിട്ടിട്ടും നിയമന നടപടികൾ നടത്താതെ, പഞ്ചായത്ത് ഭരണ സമിതി ചർച്ച ചെയ്യുകയോ, ഇൻറർവ്വു ബോർഡിനെ നിശ്ചയിക്കുകയോ ചെയ്യാതെ ജനുവരി 12 ന് 11 മണിക്ക് ഇൻറർവ്യൂവിന് ഹാജരാവണമെന്ന് തലേ ദിവസം വാട്സ് ആപ്പിലൂടെ അറിയിപ്പ് കൊടുത്തപ്പോഴാണ് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വിവരം അറിയുന്നത്.

പ്രതിഷേധം ശക്തമായതോടെ സർട്ടിഫിക്കറ്റുകളുമായ് ഇൻറർ വ്വൂവിന് വന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്താതെ തൽക്കാലം ഒരു ചോദ്യം തയ്യാറാക്കി പരീക്ഷ നടത്തിയിരിക്കയാണ്. സ്വന്തക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നാടകമാണ് ആയഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നടന്നത്.

യൂ ഡി എഫ് ഭരണ സമിതിയുടെ ഈ നീക്കം അന്വേഷണ വിധേയമാക്കണമെന്ന് എൽ ഡി എഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻറിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. മെമ്പർമാരായ സജിത്ത് ടി, ശ്രീലത എൻ പി ,സുധ സുരേഷ്, പ്രബിത അണിയോത്ത്, പി. രവീന്ദ്രൻ , ലിസ പുനയം കോട്ട് എന്നിവർ സംസാരിച്ചു.

#Backdoor #appointment #AyancheryGramaPanchayath #LDF #filed #complaint

Next TV

Related Stories
#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

Jul 27, 2024 03:27 PM

#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സർക്കാരിനെ...

Read More >>
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup