ഓർക്കാട്ടേരി: (vatakaranews.in) ഓർക്കാട്ടേരി തട്ടാറത്ത് ചാപ്പാളി റോഡിന്റെ ഉദ്ഘാടനം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക നിർവഹിച്ചു. ആറാം വാർഡ് മെമ്പർ സിന്ധു കെ.പി അധ്യക്ഷത വഹിച്ചു.


വാർഡ് വികസന സമിതി കൺവീനർ കരുണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ഇസ്മായിൽ മുള്ളൻ കുന്നത്ത്, കെ.യം. ബാലകൃഷ്ണൻ, ദാമു കടയങ്കോട്ട്, രതീശൻ മാസ്റ്റർ, അനൂപ് വി.കെ, ഹാഫിസ് മാതാഞ്ചേരി എന്നിവർ സംസാരിച്ചു.
റനീഷ് വി.കെ നന്ദി പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കോൺക്രീറ്റ് റോഡ് യാഥാർത്യമായതിന്റെ സന്തോഷം പങ്കുവെച്ചു വെച്ച് നാട്ടുകാർ ഉദ്ഘാടന പരിപാടി ആഘോഷമാക്കി മാറ്റി.
#end #long #wait #Orkattery #Thattarath #Chappali #Road #dedicated #nation