#camp | ഓർക്കാട്ടേരിയിൽ മണ്ണ് പരിശോധന ക്യാമ്പ് നടത്തി

#camp | ഓർക്കാട്ടേരിയിൽ മണ്ണ് പരിശോധന ക്യാമ്പ് നടത്തി
Jan 24, 2024 09:16 PM | By Kavya N

ഓർക്കാട്ടേരി : (vatakaranews.com)  മണ്ണറിഞ്ഞ് വളം ചെയ്യുക കൃഷിയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രോമിസ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെയും ഏറാമല കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ണ് സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് നൽകി. തിക്കോടി മൊബൈൽ സോയിൽ ടെസ്റ്റിംഗ് യൂണിറ്റിലെ അസിസ്റ്റന്റ്റ് സോയിൽ കെമിസ്റ്റ് സ്മിത നന്ദിനി, സയന്റിഫിക്ക് അസിസ്റ്റന്റ് സജിന,ബിജോഷ് ജിനു, സുധീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വ്യത്യസ്തങ്ങളായ കാർഷിക വിളകൾക്ക് ഏതൊക്കെ സമയത്ത് എന്തൊക്കെ വളപ്രയോഗം നടത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ കൃത്യമായ തീരുമാനങ്ങളെടുക്കാൻ ഇത്തരം പരിശോധനകൾ ഏറെ സഹായകരമാകുമെന്ന് ക്യാമ്പിൽ പങ്കെടുത്ത കർഷകർ പറഞ്ഞു . കർഷകരായ പി.കെ സുരേന്ദ്രൻ, സഹദേവൻ ഇ, ദാമോദരൻ പി., കുന്നോത്ത് ഗോപാലൻ ക്ലബ്ബ് പ്രതിനിധികളായ കെ. ചന്ദ്രൻ, ബിജു മണലോത്ത്, ഷാജി പടത്തല എന്നിവർ പങ്കെടുത്തു

#soil #testing #camp #conducted #Orkateri

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

Jul 26, 2024 03:55 PM

#Register | കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാന്‍ രജിസ്റ്റര്‍ ചെയ്യാം

അപേക്ഷകന്‍ കുറഞ്ഞ ഭൂമിക്ക് എങ്കിലും കരം അടയ്ക്കുന്ന വ്യക്തി...

Read More >>
Top Stories