ആയഞ്ചേരി: (vatakaranews.in) നെൽകൃഷി മേഖലയിൽ കർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമത്തിനും ഭാരിച്ച ചെലവ് കുറച്ചു കൊണ്ടുവരാനും അതിലൂടെ മേഖലയിൽ കർഷകരെ പിടിച്ചുനിർത്താനും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തണമെന്ന് എം എൽ എകെ പി കുഞ്ഞമ്മദ് കുട്ടി.


ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിസാൻ മിത്ര കർഷക സ്വയം സഹായ സംഘത്തിലൂടെ നടപ്പിലാക്കുന്ന തരിശ് രഹിത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച 20 ഏക്കർ ഞാറ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക രീതിയിൽ കൃഷി ചെയ്യുന്നതിന് ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗ പരിപാടിയും കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ് മുഖ്യ അതിഥിയായി പങ്കെടുത്തു.
കിസാൻ മിത്ര കൺവീനർ അസ്ലം കടമേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കിസാൻ മിത്ര ചെയർമാൻ ടി . എൻ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരള കൊള്ളിക്കാവിൽ, നജ്മുന്നിസ,ലതിക പി എം, ഹാരിസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. പ്രൊജക്റ്റ് കൺവീനർ കെഎം വേണു മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
ആയഞ്ചേരി കൃഷി ഓഫീസർ കുമാരി കൃഷ്ണ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സിഎം അഹമ്മദ് മൗലവി, കണ്ണോത്ത് ദാമോദരൻ, ടി മുഹമ്മദ്, ഭരതൻ മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ, മലയിൽ ബാലകൃഷ്ണൻ, വി പി ഗീത, സി എച്ച് ഹമീദ് മാസ്റ്റർ, മുത്തു തങ്ങൾ, നുപ്പറ്റ നസീർ മാസ്റ്റർ, ജനീഷ് എൻ ടി കെ, എന്നിവർ സംസാരിച്ചു. ആനാണ്ടി മുഹമ്മദ് യൂനുസ് നന്ദിയും പറഞ്ഞു.
#Planting #Festival #KPKunhammedKuttyMasterMLA #use #guaranteed #laborers #rice #cultivation