വടകര: (vatakaranews.com) വിദേശ മദ്യം കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ. വടകര അഴിയൂരിൽ 9 ലിറ്റർ മാഹി വിദേശ മദ്യം കൈവശം വെച്ച സംഭവത്തിലാണ് ഒഡിഷ ഗഞ്ചം സ്വദേശി പിന്റു മുളിയെ വടകര റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
സിവിൽ എക്സൈസ് ഓഫീസർ വിജേഷ്. പി, പ്രിവന്റീവ് ഓഫീസർ ഷാജി. കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ സോമസുന്ദരൻ. കെ. എം, എക്സൈസ് ഡ്രൈവർ രാജൻ. പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു
#Excise #arrest #youth #foreign #liquor #Vadakara