---
title: "#Proclamationmarch | വിളംബര ജാഥ; മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ നാളെ "
english_title: "#Proclamation #march #Mass #Convention #Mukkali #Underpass #Drainage #Protection #Committee #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184305/proclamation-march-mass-convention-mukkali-underpass-drainage-protection-committee-tomorrow"
published_at: "2024-02-13T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb9b4a85aef_jadha.jpg"
keywords: []
---

# #Proclamationmarch | വിളംബര ജാഥ; മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ നാളെ 

> **Lead Summary:** **അഴിയൂർ: [** മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ നാളെ കെ മുരളിധരൻ എം പി ഉദ്‌ഘാടനം ചെയ്യും.

## Article Content

**അഴിയൂർ: [** മുക്കാളി അടിപ്പാത ഡ്രൈനേജ് സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ നാളെ കെ മുരളിധരൻ എം പി ഉദ്‌ഘാടനം ചെയ്യും.

ദേശീയപാതയിൽ വടക്കേ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം പൊതുവഴിയിൽ ഇറക്കുന്ന നടപടിക്കെതിരെ പ്രക്ഷോഭം നടത്തുനത്തിന്റ ഭാഗമായാണ് കൺവെൻഷൻ.

ഇതിന്റെ ഭാഗമായി മുക്കാളി ടൗണിൽ വിളംബര ജാഥ നടത്തി. ജനപ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ സംസ്ക്കാരിക സംഘടനകൾ, വ്യാപാരി സംഘടനകൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പി പി ശ്രീധരൻ .പി കെ പ്രീത, എം പ്രമോദ്, ,കെ പി ജയകുമാർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കെ സാവിത്രി, ശ്രീധരൻ കൈപ്പാട്ടിൽ, കെ പി ഗോവിന്ദൻ പി കെ പ്രകാശൻ, സോമൻ കൊളരാട്, നസീർ വീരോളി എന്നിവർ നേതൃതം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184305/proclamation-march-mass-convention-mukkali-underpass-drainage-protection-committee-tomorrow)