വടകര : കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പാലക്കാട് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിൽ നാളെ എത്തും.


നാളെ വൈകുന്നേരം 4 മണിയോടെ വടകര പുതിയ സ്റ്റാൻ്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
തുടർന്ന് യു.ഡി.എഫ് കൺവൻഷൻ നടക്കുന്ന കോട്ടപ്പിലേക്ക് ഘോഷയാത്രയായി ആനയിക്കും. പ്രചരണ രംഗത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർ ഏറെ മുന്നിലാണ്.
അതിനാൽ ഇനിയുള്ള ഓരോ നിമിഷവും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വടകര മണ്ഡലത്തിൻ്റെ ഓരോ കോണിലുമെത്തി പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ആദ്യപര്യടന പരിപാടിയുടെ ക്രമീകരണത്തിൽ 'യു. ഡി.എഫിൻ്റെ ജില്ലാ നേതാക്കൾ തന്നെ രാഗത്തുണ്ട്. ഷാഫിയുടെ വരവിൽ വലിയ സന്തോഷത്തിലാണ് പ്രവർത്തകർ. ശൈലജ ടീച്ചർ ഏതാണ്ട് എല്ലാ നിയമസഭാ മണ്ഡലത്തിലും എത്തിക്കഴിഞ്ഞു.
വലിയ ജനക്കൂട്ടത്തെയാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചത്. അതുപോലെ തന്നെ സ്വീകരണമൊരുക്കാനുള്ള ക്രമീകരണമാണ്യു.ഡി.എഫും നടത്തുന്നത്.
പട്ടാമ്പി കോളേജിലെ യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനം മുതൽ തുടങ്ങിയ മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത ഷാഫി അതേ പ്രതീക്ഷയോടെയാണ് ആദ്യ ലോക്സഭാ മത്സരത്തെയും നേരിടുന്നത്. ആദ്യ ഘട്ടപര്യടന പരിപാടിയുടെ ഒരുക്കങ്ങൾ ക്രമീകരിക്കുകയാണ് നേതാക്കൾ
#Shafi #arrive #tomorrow #tighten #his #grip #soil #Kadattanadan #UDF #camp #excited