വടകര : (vatakaranews.com) എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഒന്നാം പൂർത്തിയായെന്നും രാഷ്ട്രീയത്തിന് അതീതമായ പിന്തുണ വടകരയിൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്ന് ബിജെപി നാഷണൽ കൗൺസിൽ അംഗം കെ പി ശ്രീശൻ പറഞ്ഞു. ബുധനാഴ്ച നടക്കുന്ന തിരത്തെടുപ്പ് കൺവെൻഷൻ്റെയും റോഡ് ഷോയുടേയും മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വടകര മുൻ എം പി മണ്ഡലത്തിൽ നിന്നും പാലയനം ചെയ്യപ്പെട്ട സാഹചാര്യമാണുള്ളത്. ജനപ്രതിനിധി എന്ന നിലയിൽ മുൻ എംപിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. എം പി ഫണ്ടിൻ്റെ 51 ശതമാനത്തോളം നഷ്ടപ്പെടുത്തി. കേന്ദ്ര സർക്കാർ എല്ലാ മണ്ഡലങ്ങളിലും അനുവദിച്ച പദ്ധതികൾ മാത്രമാണ് വടകരയിൽ നടന്നത്. സി കെ പത്മനാഭനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സംസ്ഥാന നേതൃത്വം മറുപടി പറയുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കെ പി ശ്രീശൻ പറഞ്ഞു. ബുധനാഴ്ച്ച വൈകിട്ട് 3 മണിക്ക് വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പ്രഫുൽ കൃഷ്ണയുടെ റോഡ് ഷോ ആരംഭിക്കും.
തുടർന്ന് വൈകീട്ട് 4 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം ചെയ്യും. ബിജെപി നേതാക്കളായ സി കെ പത്മനാഭൻ, പത്മജ വേണുഗോപാൽ , എന്നിവർ മുഖ്യാതിഥികളായി സംസാരിക്കും. കണ്ണൂർ ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് , ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി മനീഷ ഇ , സംസ്ഥാന സെക്രട്ടറി , കാമരാജ് കോൺഗ്രസ് സംസ്ഥാന ജന സെക്രട്ടറി സന്തോഷ് കാളിയത്ത് , ആർ ജെപി സംഘടനാ സെക്രട്ടറി രാജൻ ചൈത്രം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#first #phase #NDA #campaign #over #Roadshow #convention #Wednesday