ഒഞ്ചിയം: (vatakaranews.com) ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്. വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ്- ആർ.എം.പി.ഐ സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഒഞ്ചിയത്തെ പൗര പ്രമുഖനും മുസ്ലിംലീഗിലെ തലമുതിർന്ന നേതാവുമായ സി കെ മൊയ്തു സാഹിബിനെ ഒഞ്ചിയത്തെ വസതിയിൽ ചെന്നു അനുഗ്രഹം തേടി.


വൈകിട്ടോടെ സി.കെ യുടെ വീട്ടിലെത്തിയ സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ഊഷ്മള സ്വീകരണമാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നൽകിയത്. യുഡിഎഫ് വടകര നിയോജകമണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള, ആർഎംപിഐ നേതാവ് കുളങ്ങര ചന്ദ്രൻ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത്, വൈസ് പ്രസിഡണ്ടും,വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ റഹീസ നൗഷാദ്,
എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, ഓർക്കാട്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഷുഹൈബ് കുന്നത്ത്, ഉൾപ്പെടെയുള്ള നേതാക്കന്മാർ സ്ഥാനാർത്ഥിയോടൊപ്പം എത്തിച്ചേർന്നു . ഷാഫി പറമ്പിൽ സി കെ മൊയ്തു സാഹിബിനെ പൊന്നാടയിച്ചു ആദരിച്ചു. തുടർന്ന് നടന്ന ഹ്രസ്വ സംഭാഷണത്തിനു ശേഷം ഇത്തവണ ഷാഫി പറമ്പിലിന് വിജയമുണ്ടാകുമെന്ന് സി കെ മൊയ്തു സാഹിബ് ആശംസിച്ചു.
#seeking #blessings #Shafi #CKMoithu's #residence