വടകര: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെ വിജയിപ്പിക്കുന്നതിന് "യൂത്ത് വിത്ത് ടീച്ചർ" എന്ന മുദ്രാവാക്യമുയർത്തി ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ വടകരയിൽ യൂത്ത് അസംബ്ലി സംഘടിപ്പിച്ചു.


വടകര പുതിയ ബസ് സ്റ്റാന്റിൽ നടന്ന യൂത്ത് അസംബ്ലി സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു.
യുവ സാഹിത്യകാരൻ ബിനിഷ് പുതുപ്പണം യുവ കവി വിമീഷ് മണിയൂർ എന്നിവർ മുഖ്യാതിഥി കളായി ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലിജീഷ്, ആർ വൈ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂർ, എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി രജീഷ്, എൻ വൈ എൽ സംസ്ഥാന പ്രസിഡണ്ട് ഷമീർ പയ്യനങ്ങാടി, എൻ വൈ സി സംസ്ഥാന വൈസ് പ്രസിഡണ്ട് സി ജൂലേഷ്, വൈ ജെ ഡി എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, യൂത്ത് കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് വളളിൽ പ്രസംഗിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം പറഞ്ഞു. വടകര കോട്ടപ്പറമ്പിൽ നിന്ന് ആരംഭിച്ച യുവജന റാലി പുതിയ ബസ്‌സ്റ്റാന്റിൽ സമാപിച്ചതോടെയാണ് യൂത്ത് അസംബ്ലി ആരംഭിച്ചത്. രാഗമാലിക ബാന്ററ്റ് ഗ്രൂപ്പ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും വേദിയിൽ അരങ്ങേറി
#Youth #with #Teacher #Youth #Assembly #notable #Vadakara