വടകര : (vadakara.truevisionnews.com) എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ നാളെ വൈകുന്നേരം 3.30 ന് പാർലിമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ പ്രകാശനം ചെയ്യും.


മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമായ വിധത്തിൽ കേന്ദ്ര സംസ്ഥാന തദ്ദേശ സർക്കാരുകളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കാര്യക്ഷമമായി നടപ്പാക്കാനുള്ള ഇടപെടലുകളാണ് വടകര ലോകസഭ മണ്ഡലത്തിൽ അത്യാവശ്യമായിട്ടുള്ളതെന്നും കഴിഞ്ഞ 15 വർഷകാലമായി വടകരയെ പ്രതിനിധീകരിച്ച യൂ ഡി എഫ് എം പിമാർ ഇക്കാര്യത്തിൽ കുറ്റകരമായ ഉദാസീനത പുലർത്തുകയാണെന്നും പ്രകടന പത്രികയുടെ ആമുഖത്തിൽ പറയുന്നു.
അടിസ്ഥാന വികസന രംഗത്തും മനുഷ്യ വിഭവശേഷി രംഗത്തുമുള്ള കേന്ദ്ര പദ്ധതികളൊന്നും കടന്നു വരാത്ത മണ്ഡലമാണ് വടകര.അതിനുള്ള ഒരു ശ്രമവും വടകരയെ പ്രതിനിധീകരിച്ച കോൺഗ്രസ് എം പി മാർ നടത്തിയിട്ടില്ല.
നവ കേരള നിർമിതിയുടെ ഭാഗമായ സമഗ്രവും പരിസ്ഥിതി സൗഹൃദത്തിൽ അധിഷ്ഠിതവുമായ വികസന സാധ്യതകളെയും അതിനയുള്ള വിഭവ സമാഹരണ സാധ്യതകളെയും സംബന്ധിച്ചാണ് വികസന രേഖ നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നത്.
കാർഷിക,വ്യവസായിക,ടൂറിസം,അടിസ്ഥാന സൗകര്യം,വിദ്യാഭ്യാസം,ആരോഗ്യമുൾപ്പെടെയുള്ള മേഖലകളിൽ നടപ്പാക്കാനുള്ള 36 നിർദേശങ്ങളാണ് ഈ വികസന രേഖയിലൂടെ മുന്നോട്ട് വെക്കുന്നത്. അഡ്വ.പി.എ.മുഹമ്മദ് റിയാസ്, ടി പി രാമകൃഷ്ണൻ എം എൽ എ എന്നിവർ പങ്കെടുക്കുമെന്നും എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റി സെക്രട്ടറി വത്സൻ പനോളി അറിയിച്ചു.
#vadakara #LDF #Vadakara #Parliamentary #Constituency #Development #Document #release #tomorrow