#KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ

 #KKRama|ഓർക്കാട്ടേരി ഗവ. ആശുപത്രി ഐസുലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു ; നിർമ്മാണത്തിലെ അഴിമതിയെന്ന് - കെ.കെ രമ എം.എൽ.എ
Apr 23, 2024 11:12 PM | By Meghababu

 വടകര: (vadakara.truevisionnews.com)കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എംഎൽഎ ഫണ്ടും, കിഫ്ബിഫണ്ടും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വടകര മണ്ഡലത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഐസൊലോഷൻ വാർഡ് ഉദ്ഘാടനം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തകർന്ന് വീഴാൻ തുടങ്ങിയിരിക്കുകയാണ്.

ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനയോഗ്യമാകുന്നതിന് മുമ്പ് തന്നെ കെട്ടിടം തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും മൂലമാണെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചു.

എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും ഉപയോഗിച്ച് 1.62 ലക്ഷം രൂപ മുടക്കിയാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. സംസ്ഥാന സർക്കാർ നേരിട്ടാണ് സംസ്ഥാനത്തുടനീളം നടന്ന ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. പ്രവർത്തി നിർവഹണ ഏജൻസിയെയും കരാറുകാരെയും കണ്ടെത്തിയത് സർക്കാർ നേരിട്ടാണ്. തൃശ്ശൂർ ആസ്ഥാനമായിട്ടുള്ള ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ആണ് സർക്കാർ നിർമ്മാണ ചുമതല നേരിട്ട് ഏൽപ്പിച്ചത്.

അതുകൊണ്ടുതന്നെ നിർമ്മാണ കരാറിലെ അവ്യക്തതയും സുതാര്യമില്ലായ്മയും നേരത്തെ തന്നെ ചർച്ചയായിരുന്നു. ഗുണ നിലവാരം കുറഞ്ഞ മെറ്റീരിയലുകളും പഴയ ടൈലുകളും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

ഇതു സംബന്ധിച്ച വിശദാംശങ്ങൾ സാങ്കേതിക വിഭാഗം അടിയന്തരമായി പരിശോധിക്കുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. കോവിഡ് പ്രതിരോധം എന്ന പേരിൽ ഓരോ എംഎൽഎമാരുടെ ഫണ്ടിൽ നിന്നും നാലു കോടിരൂപ തിരിച്ചെടുത്ത സർക്കാർ, ഇതിൽ ചെറിയ ശതമാനം മാത്രമാണ് അതത് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കായി വിലയിരുത്തിയത്.

ഇതിൽ തന്നെ വലിയ അഴിമതി നടന്നു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു മഹാമാരിയെ മറയാക്കി വലിയ കൊള്ള നടന്നു എന്ന ആരോപണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഐസൊലേഷൻ വാർഡ് നിർമ്മാണമെന്നും എംഎൽഎ കുറ്റപ്പെടുത്തി.

സംസ്ഥാനത്തുടനീളം നടന്ന ഈ നിർമ്മാണ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാവണം.

തകർച്ച ഭീഷണി നേരിടുന്ന ഐസൊലേഷൻ വാർഡ് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ ഗോപാലൻ ഏറാമല ഗ്രാമപഞ്ചയത്ത് ആരോഗ്യ സ്ഥിരം സമതി ചെയർ പേഴ്സൺ ജസീല വി.കെ. എച്ച് എം സി അംഗം എ.കെ. ബാബു എന്നിവർ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നു.

#Orchatyri #Govt. #roof #hospital #isolation #ward #collapsed; #Corruption #construction - #KKRama #MLA

Next TV

Related Stories
#TCSajevan | ജനകീയ മാതൃക ; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന്  നാളെ പടിയിറങ്ങുന്നു

May 30, 2024 04:54 PM

#TCSajevan | ജനകീയ മാതൃക ; സപ്ലൈ ഓഫിസർ സജീവൻ ടി.സി സർവ്വീസിൽ നിന്ന് നാളെ പടിയിറങ്ങുന്നു

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറായാണ് സജീവൻ ടി.സി ഈ മാസം 31 ന് സർവ്വിസിൽ നിന്നും...

Read More >>
#death|മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും തെറിച്ചു വീണ  വടകര സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു

May 30, 2024 03:55 PM

#death|മത്സ്യബന്ധനത്തിനിടെ തോണിയിൽ നിന്നും തെറിച്ചു വീണ വടകര സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു

ഞായറാഴ്ച മത്സ്യബന്ധന്നത്തിന് പോയ അത്താഫി ഫൈബർ വെള്ളത്തിൽ നിന്നു മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ സജീഷ് ഫൈബർ വെള്ളത്തിൽ നിന്നും കടലിലേക്ക്...

Read More >>
#K Muralidharan|കാഫിർ പ്രയോഗം; അന്വേഷണം ഇഴയുന്നത് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സമ്മർദ്ദത്താൽ -കെ മുരളീധരൻ

May 30, 2024 03:27 PM

#K Muralidharan|കാഫിർ പ്രയോഗം; അന്വേഷണം ഇഴയുന്നത് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സമ്മർദ്ദത്താൽ -കെ മുരളീധരൻ

കാഫിർ പ്രചരണത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അങ്ങനെ സമീപിച്ചാൽ കേസിൽ പോലീസ് തന്നെ...

Read More >>
#Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ : ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് വടകരയിൽ

May 30, 2024 03:16 PM

#Pre-Recruitment|പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ : ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ് വടകരയിൽ

2024 ജൂൺ 2 ഞായർ രാവിലെ 9 മണിക്ക് വടകരയിൽ ആർമി-നേവി -എയർഫോഴ്സ് മേജർരവീസ് അക്കാദമി സെലക്ഷൻ ക്യാമ്പ്...

Read More >>
#protest|കാഫിർ പ്രയോഗം നടത്തിയവരെ ഉടൻ പിടികൂടുക; വടകര എസ് പി ഓഫീസിനു മുമ്പിൽ യുഡിഫ് -ആർ എം പി ധർണ്ണ

May 30, 2024 02:31 PM

#protest|കാഫിർ പ്രയോഗം നടത്തിയവരെ ഉടൻ പിടികൂടുക; വടകര എസ് പി ഓഫീസിനു മുമ്പിൽ യുഡിഫ് -ആർ എം പി ധർണ്ണ

വടകരയിൽ ഒരു ലക്ഷത്തിൽ പരം ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിക്കുമെന്ന് കെ മുരളീധരൻ...

Read More >>
#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 30, 2024 01:47 PM

#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories

Entertainment News