#K.K.Shailaja|വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചു _കെ.കെ. ശൈലജ

#K.K.Shailaja|വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചു _കെ.കെ. ശൈലജ
May 22, 2024 04:25 PM | By Meghababu

വടകര:  (vatakara.truevisionnews.com) വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ. എത്രവോട്ട് മറിച്ചുവെന്നൊന്നും എനിക്ക് പറയാൻ സാധിക്കില്ല.

അപൂർവം ചിലയിടങ്ങളിൽ നിന്നും അത്തരം ​സംസാരം ഉണ്ടായിട്ടുള്ളതിനാലാണ് പാർട്ടി അങ്ങനെ പറഞ്ഞിട്ടുള്ളത്. അങ്ങനെ ശ്രമം നടന്നിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നതെന്നും ശൈലജ പറഞ്ഞു.

ബി.ജെ.പി യു.ഡി.എഫിനായി വോട്ട് മറിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിപ്രായത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് പിന്നിലൊരിക്കലും ഞങ്ങളല്ല.

അവർ ഇത്തരത്തിലുള്ള എ​ന്തെല്ലാം പ്രചാരണങ്ങൾ നടത്തി. ജനങ്ങൾ അതെല്ലാം വിശ്വസിക്കുമോ?. അങ്ങനെ വിശ്വാസത്തിലെടുത്താൽ എന്താ ചെയ്യുക. ഞാൻ കുറെയേറെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

ആ സമയത്തൊന്നും ഇങ്ങനെ വ്യക്തിപരമായി, വൃത്തിക്കെട്ട അധിക്ഷേപം ചൊരിയുന്ന സാഹചര്യമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് വടകരയിൽ കണ്ടത്. തെരഞ്ഞെടുപ്പിൽ തോൽക്കാം ജയിക്കാം. അതെല്ലാം വോട്ടെണ്ണിക്കഴിഞ്ഞെ പറയാൻ കഴിയൂ. പക്ഷെ, ഞാൻ പറയുന്നു വടകരയിൽ ജയിക്കും. ഈ വ്യക്തി അധിക്ഷേപം അവസാനിപ്പിക്കണം. നമുക്കിവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടെയെന്ന് ശൈലജ ചോദിച്ചു.

#Vadakara #BJP #tried #change #vote #UDF _#K.K.Shailaja

Next TV

Related Stories
#chorod |  ചോറോട് ഉന്നത  വിജയികൾക്ക് അനുമോദനം നൽകി.

Jun 21, 2024 07:32 PM

#chorod | ചോറോട് ഉന്നത വിജയികൾക്ക് അനുമോദനം നൽകി.

പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ സ്വാഗതവും ജംഷിദ കെ. നന്ദിയും പറഞ്ഞു. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ 250 ൽപ്പരം...

Read More >>
#rebornjubilipond | പുനർ ജനിച്ചു;  ചരിത്ര ശേഷിപ്പുകളിൽ ഒന്നായ വടകര ജൂബിലി കുളം പുതുമോടിയിൽ

Jun 21, 2024 04:07 PM

#rebornjubilipond | പുനർ ജനിച്ചു; ചരിത്ര ശേഷിപ്പുകളിൽ ഒന്നായ വടകര ജൂബിലി കുളം പുതുമോടിയിൽ

വിപുലമായ ഡ്രൈനേജ് സംവിധാനവും ഒരുക്കും. ബ്രിട്ടീഷ് ഭരണത്തിൻ്റ 25-ാം വാർഷികത്തിൻ്റ ഓർമ്മക്കായാണ് നഗരഹൃദയത്തിൽ ജൂബിലി കുളം നിർമ്മിച്ചത്. പത്തു...

Read More >>
#KSRTC | കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ട​ക​ര​യി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മി​ല്ല;  യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

Jun 21, 2024 02:19 PM

#KSRTC | കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വ​ട​ക​ര​യി​ൽ റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​മി​ല്ല; യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

ഇ​തോ​ടൊ​പ്പം ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ കേ​ന്ദ്ര​വും ഇ​ല്ലാ​താ​യി. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ...

Read More >>
#PRNathan | വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി - പിആര്‍ നാഥന്‍

Jun 21, 2024 01:45 PM

#PRNathan | വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ചെറുകഥാ ലോകം നേരിടുന്ന വെല്ലുവിളി - പിആര്‍ നാഥന്‍

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ് കെ ആശുപത്രിയിലാണ് ചെറുകഥ സമാഹാരം വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു...

Read More >>
#yogaday | യോഗ ദിനാചരണം നടത്തി

Jun 21, 2024 01:10 PM

#yogaday | യോഗ ദിനാചരണം നടത്തി

ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ: ടി.പി. ശ്രുതി തൊഴിലുറപ്പ് തൊഴിലാളികൾക്ക് യോഗ പരിശീലനം...

Read More >>
#kadamerischool | കടമേരി എം യു പി സ്കൂൾ ലൈബ്രറിക്ക് അധ്യാപക വിദ്യാർത്ഥികളുടെ അക്ഷരോപഹാരം

Jun 21, 2024 12:46 PM

#kadamerischool | കടമേരി എം യു പി സ്കൂൾ ലൈബ്രറിക്ക് അധ്യാപക വിദ്യാർത്ഥികളുടെ അക്ഷരോപഹാരം

ചടങ്ങിൽ ലൈബ്രറി കമ്മിറ്റി കൺവീനർ പി.പി.എം.ജസ്മിന, ടി.കെ.ഹാരിസ്, സി. എച്ച്. സായിസ്, കെ. സി. ഫാസിൽ, കെ.കെ.സഫീറ, വി.പി.സുഹറ, ഉമൈബ, എൽ.ജി. നീതു തുടങ്ങിയവർ...

Read More >>
Top Stories