Jun 15, 2024 01:54 PM

വടകര :(vatakara.truevisionnews.com)  വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 19.05 ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി.

2019 ഡിസംബര്‍ 21നാണ് കേസിന് ആസ്പദമായ അപകടം നടന്നത്.

കണ്ണൂര്‍ അഴീക്കോട്ടുള്ള സൗത്ത് ഹമീദ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ അഖില്‍ ഷാജ് (20) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് കാറില്‍ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്.

കോഴിക്കോട് ദേശീയപാതയില്‍ വെറ്റിലപ്പാറയില്‍ വെച്ച് എതിരെ വന്ന ടൂറിസ്റ്റ് ബസ് കാറില്‍ ഇടിക്കുകയായിരുന്നു.

ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

#Death #youth #car #accident #Vadakara #court #orders #compensation #Rs 19.05 #lakh #dependents

Next TV

Top Stories










News Roundup






Entertainment News