#vtmurali | വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടി വളർന്നു വരുന്നു -വി.ടി. മുരളി

#vtmurali | വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടി വളർന്നു വരുന്നു -വി.ടി. മുരളി
Jun 19, 2024 01:41 PM | By Sreenandana. MT

 വടകര:(vatakara.truevisionnews.com) വായനയിലൂടെ കുട്ടികളുടെ ഭാഷാശേഷിയോടൊപ്പം സാഹിത്യാഭിരുചി കൂടിയാണ് വളർന്നു വരുന്നതെന്ന് വി.ടി മുരളി അഭിപ്രായപ്പെട്ടു.വായന മറ്റുള്ളവരുടെ വികാരവിചാരങ്ങളെ അടുത്തറിയാനും അതിലൂടെ നല്ല മനുഷ്യനാവാനും വ്യക്തിയെ സ്വാധീനിക്കുന്നുവെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ചോറോട് - മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ വായാനാ മാസാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം കൂടി പ്രസ്തുത വേദിയിൽ നിർവ്വഹിക്കപ്പെട്ടു.

പുസ്തക തൊട്ടിൽ, കിളിക്കൊഞ്ചൽ, നീർമാതളം പൂത്തപ്പോൾ, എന്റെ കിനാവുകൾ, സാഹിത്യ സല്ലാപം, കുഞ്ഞുകൈയിൽ ഒരു കുഞ്ഞ് പുസ്തകം, പ്രശ്നോത്തരി, നിറച്ചാർത്തിലൂടെ, ലൈബ്രറി സന്ദർശനം എന്നിങ്ങനെ ഒരു മാസം നീണ്ടു നിൽക്കുന്ന വ്യത്യസ്ത പരിപാടികൾക്ക് സ്കൂളിൽ തുടക്കം കുറിച്ചു.

എച്ച്. എം. കെ. ജീജ ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിന് വിദ്യാരംഗം സാഹിത്യ വേദി കൺവീനർ ശ്രീരാഗ്, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണൻ, ദിനാചരണ കമ്മറ്റി കൺവീനർ രമിത എന്നിവർ യോഗത്തിൽ സംസാരിച്ചു.

കുട്ടികളുടെ വൈവിധ്യമാർന്ന വിവിധ കലാ പരിപാടികൾ നടന്നു. സുബുലുസ്സലാം, അബുൾ ലെയിസ്, സോഫിയ, പങ്കജ,ശ്രീരാഗ് ആയഞ്ചേരി, അശ്വിൻ, ബിന്ദു, രേഷ്മ, ജിസ്ന ബാലൻ, സൗമ്യ പ്രസാദ്, ഷിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

#Through #reading, #children's #language #skills #literary #taste #grow #VT #Murali

Next TV

Related Stories
#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

Sep 28, 2024 10:48 AM

#Socialistgroup | ചരളിൽ മുക്ക് -ചോറോട് ഹൈസ്കൂൾ റോഡിനോടുള്ള അവഗണന; സമരത്തിനൊരുങ്ങി സോഷ്യലിസ്റ്റ് കൂട്ടായ്മ

ജലനിധി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിൻ്റെ പേര് പറഞ്ഞാണ് കഴിഞ്ഞ കുറച്ചു കാലമായി പഞ്ചായത്ത് അധികൃതർ റോഡ് പ്രവൃത്തി നടത്താത്തതിൻ്റെ ന്യായവാദം...

Read More >>
#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

Sep 28, 2024 08:47 AM

#Arjundeath | കണ്ണീർ അണിഞ്ഞ്; അർജുന്റെ മൃതദേഹം അഴിയൂരിൽ നിന്ന് ജന്മനാട്ടിലേക്ക് ഏറ്റുവാങ്ങി

മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും....

Read More >>
#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

Sep 27, 2024 09:47 PM

#Reviewmeeting | അജൈവമാലിന്യ സംസ്കരണ പദ്ധതി; ആയഞ്ചേരിയിൽ അവലോകന യോഗം നടത്തി

പ്രതിമാസം ഉപേക്ഷിക്കുന്ന ജൈവമാലിന്യങ്ങളിൽ 30% മാത്രമേ പുനരുപയോഗ കേന്ദ്രത്തിലേക്ക്...

Read More >>
#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

Sep 27, 2024 08:43 PM

#Complaint | മുട്ടത്തോടും ഭക്ഷണാവശിഷ്ടങ്ങളും കൂടുതൽ; ചെമ്മരത്തൂർ-തോടന്നൂർ റോഡിൽ മാലിന്യം വലിച്ചെറിയുന്നതായി പരാതി

ഒരു മാസത്തിനിടെയിത് മൂന്നാമത്തെ തവണയാണ് മുട്ടത്തോടും ഭക്ഷണാവശിഷ്ട്‌ടങ്ങളും അലക്ഷ്യമായി വലിച്ചെറിയുന്നത്....

Read More >>
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Sep 27, 2024 07:16 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories