മണിയൂർ: (vatakara.truevisionnews.com) ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു.
സ്റ്റുഡൻ്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന “ലഹരിക്കെതിരെ കുഞ്ഞൊപ്പ് ”പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയുമായ രവീന്ദ്രനാഥ് പി.ടി. ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ചു. സുനിൽ മുതുവന,എ കെ മിനി, എൻ കെ രാജീവ്കുമാർ, എം കെ സുലോചന, ശ്രീജ പി, ബ്രിജേഷ് വി പി, ഷീബ ടി പി, നീതുനാഥ്, എന്നിവർ സംസാരിച്ചു.
“അകറ്റാം ലഹരിയെ; ജീവിത വിജയത്തിനായി “എന്ന ബിഗ് ക്യാൻവാസിൽ കുട്ടികളും അദ്ധ്യാപകരും കൈയൊപ്പ് ചാർത്തി.
കുട്ടികൾക്ക് ”ഫിറ്റ് കേരള ”ബാഡ്ജ് വിതരണം ചെയ്തു. മ്യൂസിക് ക്ലബ് ലഹരി വിരുദ്ധ ഗാനം ആലപിച്ചു.
തുടർന്ന് സ്കൂൾ അങ്കണത്തിൽ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു. ജെ. ആർ സി, ഗൈഡ്സ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശം നൽകി.
#Fit #Kerala #children #teachers #raised #arms #against #drug #addiction