---
title: "ഏറാമലയില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി"
english_title: " A 70-year-old woman was found dead in a well in Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21681/a-70-year-old-woman-was-found-dead-in-a-well-in-eramala"
published_at: "2022-01-19T18:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e810968b0bb_narayani poto.jpg"
keywords: []
---

# ഏറാമലയില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** ആദിയൂരില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല റോഡില്‍ ആദിയൂര്‍ ചാത്തോത്ത് പരേതനായ ഗോപാലന്റെ ഭാര്യ നാരായണി നെയാണ് മരിച്ച നിലയില്‍ കണ്ടത്്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രാവിലെ മകനും മകന്റെ ഭാര്യയും ജോലിക്ക് പോയതിന് ശേഷം വീട്ടില്‍ ആരുമില്ലായിരുന്നുവെന്നും മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള തിരിച്ചലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വടകര ഫയര്‍ സ്റ്റേഷനില്‍ സ്റ്റേഷനില്‍ നിന്നും കെ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള മൃതദേഹം പുറത്തെടുത്തു.

## Article Content

**ഓര്‍ക്കാട്ടേരി: ** ആദിയൂരില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല റോഡില്‍ ആദിയൂര്‍ ചാത്തോത്ത് പരേതനായ ഗോപാലന്റെ ഭാര്യ നാരായണി നെയാണ് മരിച്ച നിലയില്‍ കണ്ടത്്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രാവിലെ മകനും മകന്റെ ഭാര്യയും ജോലിക്ക് പോയതിന് ശേഷം വീട്ടില്‍ ആരുമില്ലായിരുന്നുവെന്നും മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള തിരിച്ചലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വടകര ഫയര്‍ സ്റ്റേഷനില്‍ സ്റ്റേഷനില്‍ നിന്നും കെ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള മൃതദേഹം പുറത്തെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21681/a-70-year-old-woman-was-found-dead-in-a-well-in-eramala)