---
title: "വെര്‍ച്വല്‍ തൊഴില്‍മേള  ജനുവരി 21 മുതല്‍ 27 വരെ"
english_title: " Virtual Workshop January 21st to 27th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21784/virtual-workshop-january-21st-to-27th"
published_at: "2022-01-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8ffb0140cd_job photo.jpg"
keywords: []
---

# വെര്‍ച്വല്‍ തൊഴില്‍മേള  ജനുവരി 21 മുതല്‍ 27 വരെ

> **Lead Summary:** **കോഴിക്കോട് :** കോവിഡ് പശ്ചാത്തലത്തില്‍ കേരള ഇക്കണോമി മിഷന്‍ വെര്‍ച്വല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി 21 മുതല്‍ 27 വരെ ഓണ്‍ലൈനായി മേള നടക്കും. മേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://knowledgemission.kerala.gov.in ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

## Article Content

**കോഴിക്കോട് :** കോവിഡ് പശ്ചാത്തലത്തില്‍ കേരള ഇക്കണോമി മിഷന്‍ വെര്‍ച്വല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി 21 മുതല്‍ 27 വരെ ഓണ്‍ലൈനായി മേള നടക്കും. മേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://knowledgemission.kerala.gov.in ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക

** കരാര്‍ നിയമനം **

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അക്കൌണ്ടന്റ്, ഇന്‍സെക്റ്റ് കളക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. വിശദവിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. രജിസ്‌ട്രേഷന്‍ ലിങ്ക്: അക്കൗണ്ടന്റ് https://docs.google.com/forms/d/14DZL87qfynvu_C4Kt97pJNHIHGKIxtVHatnWXeUNDU/edit, ഇന്‍സെക്റ്റ് കളക്റ്റര്‍ [https://docs.google.com/forms/d/1RmVxNBJPq3JGYM4uQLJUWu88jqFNaLkNmkBsWDOwaQ/edit](https://docs.google.com/forms/d/1RmVxNBJPq3JGYM4uQLJUWu88jqFNaLkNmkBsWDOwaQ/edit)

** ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ **

കോഴിക്കോട് ഗവ.ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറ് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കോഴ്‌സിലേക്ക്് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. താല്പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് 8281723705.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21784/virtual-workshop-january-21st-to-27th)